INDIA

വിസ്കി ബോട്ടിലിനുള്ളിൽ ഗ്ലാസ് കഷണങ്ങൾ; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

വെബ് ഡെസ്ക്

വിസ്കി ബോട്ടിലിനുള്ളിൽ ഗ്ലാസ് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഔട്ട്ലെറ്റിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കർണാടകയിലെ ഉപഭോക്തൃ കോടതി. ബെലഗാവി ജില്ലയിൽ നിന്നുള്ള ഒരാൾ വാങ്ങിയ തുറക്കാത്ത വിസ്കി ബോട്ടിലിനുള്ളിൽ ഗ്ലാസ് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് വ്യാജ വിസ്‌കി വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാർവാഡ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മേധാവി ഇ കെ ഭൂട്ടെ ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമച്ചെലവായ 10,000 രൂപയ്ക്കു പുറമെയാണ് ഇത്. യൽപറട്ടി വില്ലേജിലെ താമസക്കാരനായ ശിവപുത്ര പ്രസപ്പ കുമതി വാങ്ങിയ വിസ്കിയിലാണ് ​ഗ്ലാസ് കഷ്ണങ്ങൾ കാണപ്പെട്ടത്. 2018 ജൂലായ് 9ന് ഹൂബ്ലി പിന്റോ റോഡിലെ വൈൻലാൻഡ് ഔട്ട്ലെറ്റിൽ നിന്നാണ് 650 രൂപ നല്‍കി ഇയാള്‍ ബ്രാന്‍ഡഡ് വിസ്‌കി വാങ്ങിയത്.

എന്നാൽ, കുപ്പിയുടെ ഉള്ളിൽ പൊട്ടിയ ചില്ലു കഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ ഇയാള്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ഔട്ട്‌ലെറ്റിനെ സമീപിച്ചെങ്കിലും തകരാറുള്ള ഉൽപ്പന്നത്തിന് നിർമ്മാതാവാണ് ഉത്തരവാദിയെന്ന് പറഞ്ഞ് ജീവനക്കാര്‍ നിരസിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഗ്ലാസ് കഷണങ്ങൾ അടങ്ങിയ വിസ്‌കി വിൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും സേവനക്കുറവ് ചൂണ്ടിക്കാട്ടിയുമാണ് ശിവപുത്ര പരാതി ഉന്നയിച്ചത്. തെളിവായി വിസ്കി കുപ്പിയും അദ്ദേഹം ഹാജരാക്കി.

വിവിധ ശീതളപാനീയ ബ്രാൻഡുകളുടെ കുപ്പികളിൽ അപകടകരമായ വിദേശ വസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ചിലയിടങ്ങളിൽ വിൽപ്പനക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്. ജനപ്രിയ ഉത്പന്നങ്ങളുടെ പ്രചാരം മുന്‍നിര്‍ത്തി നിരവധി സ്ഥാപനങ്ങള്‍ വ്യാജ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?