INDIA

ബദ്‌ലാപുർ പോക്സോ കേസ്: പോലീസിന്റെ 'ഏറ്റുമുട്ടൽ കൊലപാതക' കഥ വിശ്വാസയോഗ്യമല്ലെന്ന് ബോംബെ ഹൈക്കോടതി

പ്രതി അക്ഷയ് ഷിൻഡെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു

വെബ് ഡെസ്ക്

ബദ്‌ലാപുർ പോക്സോ കേസ് പ്രതിയെ വെടിവച്ചുകൊന്ന സംഭവത്തിൽ പോലീസിനെതിരെ ബോംബെ ഹൈക്കോടതി. പ്രതി അക്ഷയ് ഷിൻഡെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ് വിശദീകരിക്കുന്ന കഥ വിശ്വാസയോഗ്യമല്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതി മുംബൈ പോലീസിനെതിരെ വിമര്ശനവുമുന്നയിച്ചു.

ബദ്‌ലാപൂർ സ്‌കൂളിലെ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അക്ഷയ് ഷിൻഡെ തലോജ ജയിലിൽ കഴിയുകയായിരുന്നു. പ്രതിയുടെ ഭാര്യ നൽകിയ മറ്റൊരു കേസിൽ തെളിവെടുപ്പിനായി ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കൊലപാതകത്തിന് ഇടയായ സംഭവം. അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടർ നിലേഷ് മോറിൻ്റെ പിസ്റ്റൾ തട്ടിയെടുത്ത് പോലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയും മൂന്ന് പോലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ തിരിച്ചടിയിൽ അക്ഷയ് ഷിൻഡെ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

പോലീസ് ഭാഷ്യം തള്ളിക്കളഞ്ഞ ബോംബെ ഹൈക്കോടതി, പ്രതിയായ അക്ഷയ് ഷിൻഡെയെ ജയിലിൽനിന്ന് പുറത്തിറക്കിയത് മുതൽ ശിവാജി ആശുപത്രിയിൽ എത്തിക്കുന്നതുവരെയുള്ള സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാനും പോലീസിനോട് നിർദ്ദേശിച്ചു. ഒരു സാധാരണക്കാരന് പിസ്റ്റൾ ഇത്ര അനായാസമായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും മുൻപരിചയമില്ലാത്ത ആരോഗ്യസ്ഥിതി മോശമായ ഒരാൾ പിസ്റ്റൾ ലോഡ് ചെയ്യാൻ നന്നായി ബുദ്ധിമുട്ടുമെന്നും കോടതി പറഞ്ഞു. തോക്ക് തട്ടിയെടുത്ത് ആദ്യതവണ വെടിയുതിർത്തപ്പോൾ തന്നെ എന്തുകൊണ്ട് പ്രതിയെ കീഴടക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും കോടതി ചോദിച്ചു.

വ്യാജ ഏറ്റുമുട്ടലിൽ തൻ്റെ മകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് അന്ന ഷിൻഡെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അക്ഷയ് ഷിൻഡെയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. അക്ഷയ് ഷിൻഡെയുടെ മരണത്തിന് പിന്നാലെ വ്യാജഏറ്റുമുട്ടൽ ആരോപണവുമായി പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.

താനെയിലെ ബദ്ലാപുരിലുള്ള സ്വകാര്യ സ്കൂളിൽ സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു അക്ഷയ് ഷിൻഡെ. അതിനിടെയാണ് പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ സ്കൂളിന്റെ ശുചിമുറിയിൽ പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു സംഭവം. ഓഗസ്റ്റ് 17ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് താനെയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ