INDIA

കോവിഡ്: ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ആർടിപിസിആർ നിര്‍ബന്ധമാക്കിയേക്കും

ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്താനുള്ള എയർ സുവിധ പോർട്ടല്‍ പുനഃസ്ഥാപിക്കാനും തീരുമാനം

വെബ് ഡെസ്ക്

ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായ ചൈന,ജപ്പാന്‍, ദക്ഷിണകൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് അടുത്ത ആഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക. കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് അടുത്ത 40 ദിവസം നിര്‍ണായകമായ സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്താനുള്ള എയർ സുവിധ പോർട്ടല്‍ പുനഃസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

കോവിഡ് തരംഗമുണ്ടായാലും മരണനിരക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും കുറവായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിലവിലെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന 'എയര്‍ സുവിധ' ഫോം പൂരിപ്പിച്ച് നല്‍കണം. 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റും നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കോവിഡ് തരംഗമുണ്ടായാലും മരണനിരക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും കുറവായിരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കിഴക്കന്‍ ഏഷ്യയില്‍ കോവിഡ് തരംഗം വന്ന ശേഷം 30 മുതല്‍ 35 ദിവസത്തിനുള്ളില്‍ മാത്രമാണ് ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കാറെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 6000 പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 39 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

അതേസമയം, കോവിഡ് പരിശോധന സൗകര്യങ്ങളും സ്‌ക്രീനിങ് സൗകര്യവും പരിശോധിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും. കോവിഡ് വ്യാപനം നേരിടുന്നതിനായുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാണ്ഡവ്യയും യോഗം ചേര്‍ന്നിരുന്നു.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ വിദേശത്ത് നിന്നെത്തുന്ന രണ്ട് ശതമാനം യാത്രക്കാര്‍ക്ക് റാന്‍ഡം കോവിഡ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 6000 പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 39 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 ആണ് നിലവില്‍ ലോകത്ത് ഭീതി പരത്തുന്നത്. വലിയ വ്യാപന ശേഷിയാണ് പുതിയ വകഭേദത്തിനെന്നാണ് വിലയിരുത്തലുകള്‍. ഒരു വ്യക്തിയില്‍ നിന്ന് 16 പേർക്ക് വരെ രോഗം പടരാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം