INDIA

കോവിഡ് പേടി; മകനെയും കൊണ്ട് യുവതി വീടിന് അകത്തിരുന്നത് മൂന്ന് വർഷം

ഭർത്താവിന്റെ പരാതിയിൽ പോലീസെത്തി ഇരുവരെയും രക്ഷപെടുത്തി

വെബ് ഡെസ്ക്

കോവിഡ് പേടിയില്‍ യുവതി മകനെയും കൊണ്ട് വീടിനുള്ളില്‍ അടച്ചിരുന്നത് മൂന്നു വര്‍ഷം. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് വര്‍ഷമായി വീടിന് പുറത്തിറങ്ങാത്ത യുവതിയെയും മകനെയും പോലീസ് എത്തി പുറത്തെത്തിച്ചു. മുപ്പത്തിയഞ്ചുകാരിയായ യുവതിയും അവരുടെ 10 വയസുള്ള മകനെയുമാണ് പോലീസ് രക്ഷപെടുത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‌റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മുപ്പത്തിയഞ്ചുകാരിയായ യുവതിക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. അടച്ചിട്ട വീട്ടില്‍ നിന്ന് രക്ഷപെടുത്തിയ ശേഷം അമ്മയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് യുവതിയുടെ ഭീഷണിയെന്ന് പോലീസ് പറയുന്നു. ശിശുക്ഷേമ സംഘത്തിന്റെ സഹായത്തോടെയാണ് അവരെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ചത്.

കോവിഡ് വലിയ ഭീതിയുയര്‍ത്തിയതോടെയാണ് മകനെയും കൊണ്ട് വീട്ടിലിരിക്കാന്‍ യുവതി തീരുമാനിച്ചത്. യുവതിയുടെ ഭര്‍ത്താവ് ഇവര്‍ക്കൊപ്പം തന്നെയായിരുന്നു താമസം. രണ്ടാം തരംഗമായതോടെയാണ് ഭര്‍ത്താവിനെ പുറത്താക്കി യുവതി വീടടച്ചത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടുകയായിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷം മുന്‍പ് ഇയാള്‍ മറ്റൊരു വീടെടുത്ത് വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങി.

കുടുംബവുമായി വീഡിയോ കോള്‍ വഴിയാണ് ഇയാള്‍ പിന്നീട് ആശയ വിനിമയം നടത്തിയത്. വീടിന്റെ വാടകയും വൈദ്യുതി ബില്ലും മകന്റെ സ്‌കൂള്‍ ഫീസും അടച്ചിരുന്നത് ഇയാള്‍ തന്നെയായിരുന്നു. ആവശ്യമായ ഭക്ഷണ സാധനങ്ങളും അദ്ദേഹം വീടിന് പുറത്ത് എത്തിച്ചു. ഇങ്ങനെയാണ് അമ്മയും മകനും വീടിനകത്ത് കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷത്തെ മാലിന്യങ്ങള്‍ നിറഞ്ഞ സ്ഥിതിയിലായിരുന്നു വീട്ടിലെ മുറികളെന്ന് ഇരുവരെയും പുറത്തെത്തിച്ചവര്‍ പുറയുന്നു.

യുവതിയുടെ ഭര്‍ത്താവ് നേരത്തെ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു, അന്ന് അത് കുടുംബ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ടില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് വീണ്ടും പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചതോടെയാണ് യുവതിയേയും കുഞ്ഞിനേയും രക്ഷപെടുത്താന്‍ ഇടപെടലുണ്ടായത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ