INDIA

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് ഉടൻ കോവിൻ പോർട്ടലിൽ; കോവിഷീൽഡോ കോവാക്സിനോ എടുത്തവർക്ക് ബൂസ്റ്റർ ഡോസായെടുക്കാം

ഒരു ഡോസിന് 225 രൂപയും ജിഎസ്ടിയും എന്ന നിരക്കിൽ ഈടാക്കും

വെബ് ഡെസ്ക്

രാജ്യത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് ബൂസ്റ്റർ ഡോസ് കോവിൻ പോർട്ടലിൽ ഉടൻ ലഭ്യമാക്കും. മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസായി കോവോവാക്സ് പോർട്ടലിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അനുമതി നൽകിയത്. ഒരു ഡോസിന് 225 രൂപ എന്ന നിരക്കില്‍ വരും ദിവസങ്ങളിൽ വാക്സിൻ പോർട്ടലിൽ ലഭ്യമാകും. ജിഎസ്ടി ഉൾപ്പെടാാതെയാണ് ഈ തുക.

ഡിസിജിഐ, ഡബ്ല്യുഎച്ച്ഒ, യുഎസ്എഫ്ഡിഎ എന്നിവ അംഗീകരിച്ച ലോകോത്തര വാക്സിനാണ് കോവോവാക്സ്

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഡയറക്ടർ പ്രകാശ് കുമാർ സിങ് മാർച്ച് 27 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതിനെ തുടർന്നാണ് കോവോവാക്സ് കൂടി ബൂസ്റ്റർ വാക്സിനായി ഉൾപ്പെടുത്തുന്നത്. ഡിസിജിഐ, ഡബ്ല്യുഎച്ച്ഒ, യുഎസ്എഫ്ഡിഎ എന്നിവ അംഗീകരിച്ച ലോകോത്തര വാക്സിനാണ് കോവോവാക്സ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസായി കോവിൻ പോർട്ടലിൽ ഇത് ഉൾപ്പെടുത്തണമെന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആവശ്യപ്പെട്ടത്.

രണ്ട് ഡോസ് വീതം കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ കുത്തിവയ്പ് എടുത്തവർക്കാണ് കോവോവാക്സിൻ എടുക്കാനാകുക. കോവിഷീൽഡിന്റെയോ, കോവാക്സിന്റെയോ രണ്ട് ഡോസുകൾ പ്രതിരോധ കുത്തിവയ്പായി എടുത്ത പ്രായപൂർത്തിയായവർക്കായി ബൂസ്റ്റർ ഡോസെന്ന നിലയിൽ കോവോവാക്സിന് അംഗീകാരം നൽകാൻ നേരത്തെ ശുപാർശയുണ്ടായിരുന്നു. ഡോ എൻ കെ അറോറയുടെ നേതൃത്വത്തിലുള്ള കോവിഡ് -19 വർക്കിങ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞ മാസം നിർദേശം നൽകിയത്.

കോവോവാക്സിൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ജനുവരി 16 നാണ് അംഗീകാരം നൽകിയത്. ലോകാരോഗ്യ സംഘടനയും യുഎസ്എയിലെ യുഎസ്എഫ്ഡിഎയും കോവോവാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. 2021 ഡിസംബർ 28 ന് മുതിർന്നവരിലും 2022 മാർച്ച് 9ന് 12-17 പ്രായപരിധിയിലുള്ള കുട്ടികളിലും ജൂൺ 28 ന് 7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികളിലും ചില നിബന്ധനകൾക്ക് വിധേയമായി അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഡിസിജിഐ കോവോവാക്സിന് നേരത്തെ അനുമതി നൽകിയിരുന്നു. കോവിഡ് സാഹചര്യം ഗുരുതരമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെ വാക്സിൻ ക്ഷാമം മുന്നിൽ കണ്ടാണ് കോവോവാക്സിൻ കൂടി പോർട്ടലിൽ ഉൾപ്പെടുത്തുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം