INDIA

പശുക്കളെ കടത്തിയെന്ന പേരില്‍ കൊല: പിന്നില്‍ കൃത്യമായ ആസൂത്രണം; മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചു

വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറും ഫോണ്‍ നമ്പറുകളും ഗോ സംരക്ഷകര്‍ക്കിടിയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു

വെബ് ഡെസ്ക്

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. കൊല നടത്തുന്നതിന് ഒരാഴ്ച മുന്‍പ് യുവാക്കളുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറും ഫോണ്‍ നമ്പറുകളും ഗോ സംരക്ഷകര്‍ക്കിടിയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്ന് പ്രതി മോനു മനേസര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് നൂഹില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ചതിനും മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയതിനും പ്രധാന പ്രതിയായ മോനു മനേസറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ല സ്വദേശികളായ നസീര്‍, ജുനൈദ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 'കൊലയ്ക്ക് ഒരാഴ്ച മുന്‍പ് തന്നെ ഇവരുടെ വാഹനത്തിന്റെ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഗോ സംരക്ഷകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 14 നും 15 ഇടയിലാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പങ്കുവച്ചത്' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുവാക്കളെ കൊലപ്പെടുത്താന്‍ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും പശുക്കളെ കണ്ടെത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് വിശദീകരണം. എന്നാല്‍ പശുക്കളെ കണ്ടെത്താന്‍ കഴിയാതായതോടെ യുവാക്കളെ സംഘം മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശക്തമായ മര്‍ദനത്തെത്തുടര്‍ന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ജുനൈദ് ആദ്യം ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ വച്ച് മരിച്ചെന്നും നസീറിനെ പിന്നീട് ഭിവാനിയില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് ഏപ്രിലില്‍ പിടിയിലായ രണ്ട് പ്രതികള്‍ നല്‍കിയ മൊഴി. പിന്നീട് വാഹനവും മൃതദേഹവും പെട്രോളൊഴിച്ച് കത്തിച്ച് തെളിവ് നശിപ്പിച്ചുവെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഫെബ്രുവരി 15നാണ് ഗോ സംരക്ഷകര്‍ മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാറിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ മോനു ആണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജൂലൈ 31 ന് നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഘോഷയാത്രയില്‍ താന്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി മോനു രംഗത്തെത്തിയത്. ഇതോടെയാണ് നൂഹില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ