INDIA

'കോവിഡ് ഡേറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചന': പോലീസില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

സംഭവത്തില്‍ നേരത്തെ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു

വെബ് ഡെസ്ക്

കോവിഡ് വാക്‌സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി. ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനാണ് കൊല്‍ക്കത്ത സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. 'ദ ഫോര്‍ത്ത്' വാര്‍ത്തയ്ക്ക് പിന്നാലെയാണ് കോവിഡ് വാക്‌സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായത്. സംഭവത്തില്‍ നേരത്തെ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

'ദേശീയ തലത്തില്‍ നടന്ന ഡേറ്റാ ചോര്‍ച്ചയില്‍ ലക്ഷകണക്കിന് വരുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പൗരന്‍മാരുടെ വിവരങ്ങള്‍ ചോരുക എന്നത് ഗുരുതരമായ വിഷയമാണ്. ആധാര്‍ രേഖകള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ ശേഖരമാണ്. അത് നഷ്ടപ്പെടുന്നത് വലിയ രാജ്യത്തിന്റെ ഭാവിക്ക് തന്നെ ദോഷമാണ്'. സംഭവത്തില്‍ ഐടി വകുപ്പിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്നാണ് പരാതിയിലെ ആവശ്യം.

കഴിഞ്ഞ ഞായറാഴ്ചയാണ് കോവിഡ് വാക്‌സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ടെലഗ്രാം ബോട്ടില്‍ ലഭ്യമാകുന്ന വിവരം ദ ഫോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. വിവരങ്ങള്‍ പുറത്തുവന്ന ടെലഗ്രാം ബോട്ടില്‍ ഒരാളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ കൊടുക്കുകയാണെങ്കില്‍ അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിനെക്കുറിച്ച് ഇന്നലെയാണ് 'ദ ഫോര്‍ത്ത്' വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍. മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരുടെയും വിവരങ്ങള്‍ ഈ ടെലഗ്രാം ബോട്ടില്‍ ലഭ്യമായിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിവരങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനം ബോട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്ന വിവരങ്ങള്‍ 'പഴയതാ'ണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഡേറ്റാ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും കോവിന്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. മുന്‍പ് ചോര്‍ന്ന/മോഷ്ടിക്കപ്പെട്ട രേഖകളില്‍നിന്നുള്ളവയാണ് വിവരങ്ങളെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ എപ്പോഴാണ് ഡാറ്റ നഷ്ടപെട്ടതെന്ന ചോദ്യവും സജീവമായി ഉയരുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ