INDIA

രാഹുലും കെസി വേണുഗോപാലും 'ഇന്ത്യ'യ്ക്കെതിരെ മത്സരിക്കുന്നു; ന്യായ് യാത്രാ മെഗാ റാലിയിൽ ഇടത് പാര്‍ട്ടികൾ പങ്കെടുക്കില്ല

വെബ് ഡെസ്ക്

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മെഗാ റാലിയിൽ ഇടതുപാർട്ടികൾ പങ്കെടുക്കില്ല. സിപിഐയും സിപിഎമ്മും റാലിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുൽ ഗാന്ധിയും എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇത്തവണ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിൽ തന്നെയുള്ള സിപിഎമ്മിനും സിപിഐക്കുമെതിരെയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സിപിഐയും സിപിഎമ്മും വിട്ടു നിൽക്കുന്നതായി അറിയിച്ചത്.

കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ എതിർ സ്ഥാനാർഥി സിപിഐയുടെ അഖിലേന്ത്യ നേതാവ് ആനി രാജയാണ്. അതുപോലെ കെസി വേണുഗോപാൽ ആലപ്പുഴയിൽ സിപിഎമ്മിന്റെ സിറ്റിംഗ് എംപി എഎം ആരിഫിനെതിരെയാണ് മത്സരിക്കുന്നത്. ഈ രണ്ടു സ്ഥാനാർഥിത്വവും പുനഃപരിശോധിക്കാൻ തയ്യാറാകാതെ തങ്ങൾ റാലിയിൽ പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ ഇടതു പാർട്ടികൾ അറിയിച്ചിരിക്കുന്നത്.

മണിപ്പൂരിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസങ്ങൾക്കു ശേഷം ഇന്ന് മെഗാ റാലിയായി മുംബൈ ശിവജി പാർക്കിൽ സമാപിക്കുകയാണ്. ഇന്ത്യ സഖ്യത്തിലെ മുഴുവൻ കക്ഷി നേതാക്കളെയും അണിനിരത്തി ഗംഭീര റാലിയുമായി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാമെന്നാണ് കോൺഗ്രസ് കരുതിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്നലെ മുംബയിലെ ഡോ. ബി ആർ അംബേദ്‌കറിന്റെ ശവകുടീരത്തിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് രാഹുൽ യാത്ര അവസാനിപ്പിച്ചതാണ്. ശേഷം ഇന്ന് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എല്ലാ കക്ഷികളിലെയും നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് മെഗാ റാലി സംഘടിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. ജനുവരി 14നായിരുന്നു മണിപ്പൂരിൽ നിന്ന് രാഹുൽ യാത്ര തുടങ്ങിയത്.

എംകെ സ്റ്റാലിനെ കൂടാതെ ശിവസേന നേതാവ് ഉദ്ദവ് താക്കറെയും, എൻസിപി നേതാവ് ശരദ് പവാറും ആർജെഡി നേതാവും ബീഹാറിന്റെ മുൻമുഖ്യമന്ത്രിയുമായിരുന്ന തേജസ്വിയാദവും, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുക്കും. പരുക്കേറ്റ് വിശ്രമത്തിലായതിനാൽ മമത ബാനർജി റാലിയിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ കൂടി പങ്കെടുക്കുകയാണെങ്കിൽ ഒരു പക്ഷെ ഇന്ന് മുംബൈയിൽ നാക്കുന്ന റാലി ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമായിവിലയിരുത്തപ്പെട്ടേനെ. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം നടക്കുന്നതായതിനാൽ.

വയനാട്ടിലും, ആലപ്പുഴയിലും രാഹുലിന്റെയും കെസി വേണുഗോപാലിന്റെയും സ്ഥാനാർത്ഥിത്വം പുനഃപരിശോധിച്ചാൽ മാത്രമേ സഹകരിക്കൂ എന്ന തീരുമാനത്തിൽ ഇടതുപക്ഷ പാർട്ടികൾ ഉറച്ച് നിൽക്കുകയാണെങ്കിൽ ഏതു വിധത്തിലായിരിക്കും കോൺഗ്രസ് ഒരു അനുനയ നീക്കം നടത്തുക എന്നത് കണ്ടറിയേണ്ടതാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും