INDIA

സിപിഎം സ്ഥാപക നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു

വെബ് ഡെസ്ക്

സിപിഎമ്മിന്റെ സ്ഥാപക നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു. 102 വയസ്സായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. സിപിഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങി പോരുകയും പിന്നീട് സ്ിപിഎം രൂപവല്‍ക്കരിക്കുകയും ചെയ്ത 32 നേതാക്കളില്‍ ഒരാളായിരുന്നു ശങ്കരയ്യ

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ നേതാവുകൂടിയായിരുന്നു ശങ്കരയ്യ.

മധുര നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

കയ്യൂർ സമരത്തിൽ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ കാരികളെ തൂക്കി കൊല്ലുമ്പോൾ അന്ന് കണ്ണൂർ ജയിലിൽ സ്വതന്ത്യ്ര സമരത്തിൽ പങ്കെടുത്തതിന് ജയിലിൽ കഴിയുകയായിരുന്നു ശങ്കരയ്യ.

1922 ൽ മധുരയിൽ ജനിച്ച ശങ്കരയ്യ 17-ാം വയസ്സിൽ തന്നെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിഅംഗമായി.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ശങ്കരയ്യ മധുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തുവരുന്നത്.

' 1947 ഓഗസ്റ്റ് 14 ന് രാത്രി ഒരു ജഡ്ജി ജയിലിലെത്തി. ഞങ്ങളെ മോചിപ്പിക്കുകയാണെന്ന് പറഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോള്‍ പുറത്ത് സ്വാതന്ത്ര്യ റാലി നടക്കുകയായിരുന്നു. ഞാന്‍ അതിന്റെ ഭാഗമായി' ശങ്കരയ്യ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്‍ ശങ്കരയ്യയ്ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ മധുര സര്‍വകാലശാല തീരുമാനിച്ചതിനെ ഗവര്‍ണര്‍ എതിര്‍ത്തത് തമിഴ്‌നാട്ടില്‍ വലിയ വിവാദമായിരുന്നു. മധുര സര്‍വകലാശാലയുടെ തീരുമാനത്തെ അംഗീകരിക്കാതെ ഗവര്‍ണര്‍ എന്‍ രവി തിരിച്ചയക്കുകയായിരുന്നു. ഇതിനെ അതി രൂക്ഷമായാണ് തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തത്. ' എന്‍ ശങ്കരയ്യ ആരാണെന്ന് അറിയില്ലെങ്കില്‍ അറിയുന്നവരോട് ഗവര്‍ണര്‍ ചോദിച്ച് മനസ്സിലാക്കണം' തമിഴ്‌നാട് ഉന്നത് വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി അന്ന് പറഞ്ഞു.

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് അന്ന് മന്ത്രി കെ പൊന്മുടി മധുര സര്‍വകാലശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത കണ്‍വോക്കേഷന്‍ പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് അന്ന് മന്ത്രി കെ പൊന്മുടി മധുര സര്‍വകാലശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത കണ്‍വോക്കേഷന്‍ പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു

ശങ്കരയ്യയുടെ ജന്മ ശതാബ്ദിയിൽ അദ്ദേഹത്തെ തമിഴ്നാട് സർക്കാർ ആദരിച്ചിരുന്നു. മുഖ്യമന്ത്രി എം സ്റ്റാലിൻ നേരിട്ടെത്തിയാണ് ആദരം അർപ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും