INDIA

പൗരത്വനിയമം ലക്ഷ്യം വയ്ക്കുന്നത് മുസ്ലിങ്ങളെ, നിയമം പിൻവലിക്കാനുള്ള രാഷ്ട്രീയ നീക്കം നടത്തുമെന്ന് സിപിഎം

പൗരത്വ ഭേദഗതി നിയമത്തിന്റെ തുടർച്ചയിൽ വരാൻ പോകുന്ന ദേശീയ പൗരത്വ രജിസ്റ്ററിലും ഒഴിവാക്കപ്പെടാൻ പോകുന്നത് മുസ്ലിം വിഭാഗമാണെന്നും സിപിഎം

വെബ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർത്തത് സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വമെന്ന മതേതര സങ്കൽപ്പത്തെ തകർക്കുന്ന തരത്തിൽ പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഈ നിയമമെന്ന് സിപിഎം പ്രസ്താവനയിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതാണെന്നും അയൽ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായെത്തിയ മുസ്ലിം വിഭാഗത്തിൽപ്പെടുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഈ നിയമത്തിന്റെ തുടർച്ചയിൽ വരാൻ പോകുന്ന ദേശീയ പൗരത്വ രജിസ്റ്ററിലും ഒഴിവാക്കപ്പെടാൻ പോകുന്നത് മുസ്ലിം വിഭാഗമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

സിഎഎ പ്രകാരം പൗരത്വത്തിനു യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും പൗരത്വം നൽകുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകാത്ത തരത്തിലാണ് ഈ നിയമം അവതരിപ്പിച്ചിരിക്കുന്നതെന്നും നിയമത്തെ എതിർക്കുന്ന സംസ്ഥാനങ്ങൾ പൗരത്വം നൽകുന്ന പ്രക്രിയയിൽ ഇടപെടാതിരിക്കാനാണ് ഈ നീക്കമെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആവർത്തിച്ചിരുന്നു.

നിയമത്തിന്റെ ചട്ടങ്ങൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിരിക്കുന്ന സമയം പ്രധാനപ്പെട്ടതാണെന്നും നാല് വർഷം മുമ്പ് 2019ൽ അവതരിപ്പിച്ച് നിയമമായ പൗരത്ത്വ ഭേദഗതി, രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കടുക്കുന്ന സമയത്ത് പ്രാബല്യത്തിൽ കൊണ്ട് വരുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അത് ജനങ്ങളെ വിഭജിക്കുന്നതിനു വേണ്ടിയാണെന്നുമുള്ള വിമർശനവും സിപിഎം ഉന്നയിക്കുന്നു. ഈ നിയമത്തെയും അത് നടപ്പാക്കുന്നതിനെയും സിപിഎം ശക്തമായി എതിർക്കുന്നുവെന്നും നിയമം പിൻവലിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തുമെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി