INDIA

'പട്ടികജാതി വിഭാഗങ്ങളിലെ ക്രീമി ലെയറുകളെ സംവരണാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കണം;' ഉത്തരവുമായി സുപ്രീംകോടതി

വെബ് ഡെസ്ക്

പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന സംവരണത്തിലും 'ക്രീമി ലെയർ' സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. പട്ടികജാതി വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്കം നിൽക്കുന്ന വർഗങ്ങൾക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന സുപ്രധാന വിധിയിലാണ് കോടതിയുടെ സുപ്രധാന വിധി . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിൽ നാലുപേരും ഈ അഭിപ്രായത്തോട് യോജിപ്പും രേഖപ്പെടുത്തി.

നിലവിൽ 'മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക്' അനുവദിക്കുന്ന സംവരണത്തിൽ മാത്രമാണ് 'ക്രീമി ലെയർ' സംവിധാനമുള്ളത്‌. ഒബിസി വിഭാഗങ്ങൾക്കിടയിൽ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് 'ക്രീമി ലെയർ' തിരിക്കുന്നത്. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയാനും സംവരണാനുകൂല്യങ്ങളിൽനിന്ന് പുറത്താക്കാനും നയരൂപീകരണം നടത്തണമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് ആവശ്യപ്പെട്ടു. യഥാർത്ഥ സമത്വം നേടാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഒബിസികൾക്ക് ബാധകമായ ക്രീമി ലെയർ തത്വം പട്ടികജാതി വിഭാഗങ്ങൾക്കും ബാധകമാണെന്ന അഭിപ്രായത്തോട് ജസ്റ്റിസ് വിക്രം നാഥും യോജിച്ചു. സംവരണം ഒരു തലമുറയ്ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പറഞ്ഞ ജസ്റ്റിസ് പങ്കജ് മിത്തലും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

സംവരണത്തിലൂടെ ഒന്നാം തലമുറ ഉയർന്ന പദവിയിൽ എത്തിയെങ്കിൽ പിന്നെ രണ്ടാം തലമുറയ്ക്ക് അതിന് അർഹതയില്ലെന്നും ജസ്റ്റിസ് പങ്കജ് മിത്തൽ പറഞ്ഞു. ഒബിസി വിഭാഗങ്ങൾക്ക് സമാനമായ മാനദണ്ഡങ്ങൾ ആയിരിക്കരുത് എസ് സി/ എസ്ടിക്കെന്നും ജസ്റ്റിസ് വിക്രം നാഥ് ആവശ്യപ്പെട്ടു.

ആദ്യ തലമുറയിലെ ഏതെങ്കിലും അംഗം സംവരണത്തിലൂടെ ഉയർന്ന പദവിയിൽ എത്തിയിട്ടുണ്ടെങ്കിൽ, രണ്ടാം തലമുറയ്ക്ക് സംവരണത്തിന് അർഹതയില്ലെന്നതാണ് ജസ്റ്റിസ് മിത്തലിന്റെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും