INDIA

ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു

സ്ത്രീ സുരക്ഷാ പദ്ധതികളുടെ ലക്ഷ്യപ്രാപ്തി ചോദ്യം ചെയ്ത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍.

വെബ് ഡെസ്ക്

ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഈ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കു നേരേയുള്ള ഗാർഹിക പീഡനങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങളും, ഭ്രൂണഹത്യകളും പെരുകുന്നു. സ്ത്രീ സുരക്ഷാ പദ്ധതികളുടെ ലക്ഷ്യപ്രാപ്തി ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍.

സ്ത്രീകള്‍ക്കു നേരേയുള്ള ഗാർഹിക പീഡനങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങളും, ഭ്രൂണഹത്യകളും പെരുകുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ 6.2 ശതമാനം വർധന

സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നതും സൈബര്‍ കുറ്റകൃത്യങ്ങളാണ്. സൈബര്‍ പോര്‍ണോഗ്രഫി,ലൈംഗീക ഉള്ളടക്കങ്ങളുള്ള പ്രസിദ്ധീകരങ്ങള്‍ എന്നിവവഴിയാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്. 2020 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 6.2 ശതമാനം വർധനയാണ് 2021 ഉണ്ടായിരിക്കുന്നത്. 4242 കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സൈബര്‍ പോര്‍ണോഗ്രഫി,ലൈംഗീക ഉള്ളടക്കങ്ങളുള്ള പ്രസിദ്ധീകരങ്ങള്‍ എന്നിവവഴിയാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്.

സ്ത്രീധന പീഡനം കൂടുതല്‍ യുപിയില്‍

1961 ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീധന പീഡനം തുടരുന്നു. നിരവധി പെണ്‍കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃഗൃഹങ്ങളില്‍ മരിക്കുന്നത്. എന്നാല്‍ സ്ത്രീധന പീഡനം പത്തില്‍ ഒരു ശതമാനം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 2021 ല്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 2222 എണ്ണം. ഏറ്റവും കുറവ് മണിപ്പൂരിലാണ്. കേരളത്തില്‍ ഒമ്പത് കേസുകളാണ് സ്ത്രീധന പീഡനത്തിന്റെ പേരില്‍ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധ പീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.

സ്ത്രീധന പീഡനം പത്തില്‍ ഒരു ശതമാനം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

ഗാര്‍ഹിക പീഡനങ്ങള്‍

2006 ലാണ് ഇന്ത്യയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വരുന്നത്. ഓരോ 29 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന മരണവും സംഭവിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ജീവിത പങ്കാളിയില്‍ നിന്നോ അവരുടെ ബന്ധുകളില്‍ നിന്നോ നേരിടേണ്ടിവരുന്ന ക്രൂരതയാണ് ഗാര്‍ഹിക പീഡനം കൊണ്ടുദ്ദേശിക്കുന്നത്.

ഓരോ 29 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന മരണവും സംഭവിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു.

പശ്ചിമബംഗാളാണ് ഗാര്‍ഹിക പീഡന കേസുകളില്‍ മുമ്പില്‍. 19952 കേസുകളാണ് 2021ല്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഗോവയിലാണ്. ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ കേരളത്തില്‍ 4997 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍ ഭ്രൂണഹത്യകളും സെലക്ടീവ് അബോര്‍ഷനും

ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ പെണ്‍ ഭ്രൂണത്തെ നശിപ്പിച്ചു കളയുന്നതിനെയാണ് പെണ്‍ ഭ്രൂണഹത്യയെന്ന് പറയുന്നത്. കാലങ്ങളായി സമൂഹം നിര്‍മിച്ചെടുത്ത ലിംഗ അസമത്വങ്ങളും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുമാണ് ഇതിനുള്ള പ്രധാന കാരണമായി എടുത്തു പറയുന്നത്.പെണ്‍ ഭ്രൂണഹത്യ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തി ഭ്രൂണം പെണ്ണാണെന്നറിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവരില്‍ വിദ്യാസമ്പന്നരും ഉള്‍പ്പെടുന്നു.

പെണ്‍ ഭ്രൂണഹത്യ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയില്‍ ഭ്രൂണഹത്യ നിരോധിച്ചെങ്കിലും ഇന്നും ഓരോ മിനിറ്റിലും ഇത് സംഭവിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം പ്രവണത കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു മേഖലകളെ അപേക്ഷിച്ച് ആദിവാസി മേഖലകളില്‍ മാത്രമാണ് പുരുഷ അനുപാതം കുറവുള്ളത്. ഇത്തരത്തില്‍ പെണ്‍ ഭ്രൂണഹത്യകള്‍ക്കും സെലക്ടീവ് അബോര്‍ഷനുകള്‍ക്കുമുള്ള പ്രധാന കാരണമായി എടുത്തു പറയുന്നത് ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായമാണ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്