INDIA

ബീഫ് ഇഷ്ടമാണെന്ന പരാമർശം; രണ്‍ബീറിനെതിരെ സൈബർ ആക്രമണം കടുക്കുന്നു

ഉജ്ജയ്നില്‍ മഹാകാളി ക്ഷേത്രത്തിലെത്തിയ രണ്‍ബീറിനെയും ആലിയ ഭട്ടിനെയും കഴിഞ്ഞ ദിവസം ബംജ്‍റംഗ്‍ദള്‍ പ്രവർത്തകർ തടഞ്ഞിരുന്നു

വെബ് ഡെസ്ക്

'ബീഫ്' ഇഷ്ടമാണെന്ന് പറഞ്ഞതിന് ബോളിവുഡ് നടന്‍ രണ്‍ബീർ കപൂറിനെതിരെ സൈബർ ആക്രമണം കടുക്കുന്നു. ഇഷ്ടഭക്ഷണത്തെക്കുറിച്ച് പറയുന്ന പഴയ വീഡിയോയുടെ ഒരു ഭാഗം പ്രചരിപ്പിച്ചാണ് ട്വിറ്ററില്‍ കൂട്ട ആക്രമണം. മധ്യപ്രദേശിലെ ഉജ്ജയ്നില്‍ മഹാകാളി ക്ഷേത്രത്തിലെത്തിയ രണ്‍ബീറിനെയും ആലിയ ഭട്ടിനെയും കഴിഞ്ഞ ദിവസം ബംജ്‍റംഗ്‍ദള്‍ പ്രവർത്തകർ തടഞ്ഞിരുന്നു. പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ റിലീസിനോടനുബന്ധിച്ചായിരുന്നു ക്ഷേത്ര സന്ദർശനം. എന്നാല്‍, പ്രതിഷേധം കനത്തതോടെ സന്ദർശനം താരങ്ങള്‍ റദ്ദാക്കിയിരുന്നു.

11 വർഷങ്ങള്‍ക്ക് മുന്‍പ് റോക്ക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചരാണാർഥം നല്‍കിയ അഭിമുഖത്തിലായിരുന്നു രൺബീറിന്റെ പരാമർശം. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണെന്നും രണ്‍ബീർ പറയുന്നുണ്ട്. ഈ ഭാഗം മാത്രം കട്ട് ചെയ്ത് ട്വിറ്ററിലിട്ടാണ് പ്രതിഷേധം. 'ബ്രഹ്മാസ്ത്ര'യ്ക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിനും സജീവമാണ്. സെപ്റ്റംബർ 9നാണ് ചിത്രത്തിന്റെ റിലീസ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്