INDIA

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

വെബ് ഡെസ്ക്

അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തിനുള്ളില്‍ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കന്‍- മധ്യ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെ വടക്കോട്ട് നീങ്ങിയതായും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഗോവയില്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഭാഗത്ത് 840 കിലോമീറ്ററും മുംബൈ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഭാഗത്ത് 870 കിലോമീറ്ററും പോര്‍ബന്തറില്‍ തെക്ക്-തെക്ക് പടിഞ്ഞാറ് 870 കിലോമീറ്ററും ചുഴലിക്കാറ്റ് വ്യാപിച്ചു കിടക്കുകയാണ്. കര്‍ണാടക-ഗോവ-മഹാരാഷ്ട്ര തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലും 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ അറബിക്കടലിന്റെ സമീപ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. കര്‍ണാടക-ഗോവ-മഹാരാഷ്ട്ര തീരങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ് നല്‍കി.

അതേസമയം ഗുജറാത്ത് പോര്‍ബന്തര്‍ ജില്ലയിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനം പാടില്ലെന്നും ആഴക്കടലില്‍ നിന്ന് ഉടന്‍ മടങ്ങണമെന്ന നിര്‍ദേശവുമാണ് നല്‍കിയിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?