INDIA

അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ്; പാകിസ്താനിലേക്ക് നീങ്ങുന്നു

വെബ് ഡെസ്ക്

അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ജൂൺ 15 ന് പാകിസ്താനിലെ സൗരാഷ്ട്ര, കച്ച് തീരം തൊടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ മഴ കനക്കുമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഗുജറാത്തിലും മഴ കനക്കും

പാകിസ്താനിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ബുധനാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ബിപോർജോയ് ശക്തമായ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഗുജറാത്തിലും മഴ കനക്കും. ഇടിമന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനെത്തുടര്‍ന്ന് ഗുജറാത്തിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ തിതാല്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കഴിഞ്ഞ ഒരാഴ്ച്ചയായി മത്സ്യത്തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശം നൽകുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കാൻ ജില്ലാ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു. കേരളത്തില്‍ കാലാവര്‍ഷത്തിനുമേല്‍ സ്വാധീനം ചെലുത്താനും ബിപോര്‍ജോയിക്ക് സാധിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും