INDIA

ശക്തികുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി ബിപോർജോയ്; വ്യാഴാഴ്ച കരതൊടും, പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

പടിഞ്ഞാറൻ റെയിൽവെ 67 ട്രെയിനുകൾ റദ്ദാക്കി

വെബ് ഡെസ്ക്

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി( very severe cyclone). വ്യാഴാഴ്ച ബിപോർജോയ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്തിൽ പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

അതിതീവ്ര ചുഴലിക്കാറ്റ് ( Extreme severe cyclone) ഇന്ന് രാവിലെയോടെയാണ് ശക്തികുറഞ്ഞത്. വ്യാഴാഴ്ച വൈകിട്ടോടെ ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് തീരത്ത് കരതൊടുമെന്നാണ് കാലാവസ്താ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മേഖലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. പതിനായിരത്തോളം പേരെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തോളം മൃഗങ്ങളെയും സുരക്ഷിത മേഖലകളിലേക്ക് മാറ്റി. മണിക്കൂറിൽ 150 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് കരതൊടുമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. കനത്ത മഴയിൽ ഗുജറാത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്.

ഗുജറാത്തിലും രാജസ്ഥാന്റെ തെക്കൻ മേഖലകളിലും അടുത്ത മൂന്ന ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിപ്പ്. അഞ്ച് ദിവസത്തേക്ക് മത്സ്യ ബന്ധനത്തിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ച് കേന്ദ്രമന്ത്രിമാരാണ് ഗുജറാത്തിൽ നേരിട്ട് എത്തി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് എല്ലാവിധ സഹായവും ഉറപ്പു നൽകി.

അടുത്ത രണ്ട് ദിവസങ്ങളിലായി 67 ട്രെയിനുകള്‍ റദ്ദാക്കി. പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുക പ്രവർത്തനം ആരംഭിച്ചു. ഭാവ്നഗര്‍ ഭാഗത്തെ അഞ്ച് സ്ഥലങ്ങളിലും രാജ്കോട്ടിലെ എട്ട് സ്ഥലങ്ങളിലും അഹമ്മദാബാദിലെ മൂന്ന് സ്ഥലങ്ങളിലും മണിക്കൂറില്‍ കാറ്റിന്റെ വേഗത നിരീക്ഷിക്കുകയാണ്, കാറ്റിന്റെ വേഗത 50 കിലോമീറ്റര്‍ കവിയുമ്പോള്‍ ട്രെയിനുകള്‍ നിയന്ത്രിക്കാനോ നിര്‍ത്താനോ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിപോര്‍ജോയ് ജൂണ്‍ 16 ന് രാജസ്ഥാനിലേക്ക് കടക്കുമെന്ന് കലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ദുര്‍ബലമാകുകയും ജൂണ്‍ 16 ന് ഒരു ന്യൂനമര്‍ദമായി രാജസ്ഥാനിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് ജയ്പൂര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ