INDIA

വീണ്ടും 'ഒന്നായി' അവർ; ഒരേ കാറിൽ യാത്ര, ഒരേ തീന്മേശയിൽ പ്രഭാത ഭക്ഷണം

സിദ്ധരാമയ്യയ്ക്കും ഡികെക്കും വരവേൽപ്പ് നൽകാൻ ബെംഗളൂരു

ദ ഫോർത്ത് - ബെംഗളൂരു

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചേർന്ന നിയമസഭാ കക്ഷി യോഗത്തിലായിരുന്നു അവസാനമായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരുമിച്ചുണ്ടായത്. അതിനുശേഷം മുഖ്യമന്ത്രിക്കസേരയുടെ പേരിൽ തമ്മിൽതല്ല് തുടങ്ങിയ നേതാക്കൾ മനസുകൊണ്ട് ഇരു ധ്രുവങ്ങളിലായിരുന്നു.

ഹൈക്കമാൻഡ് നേതാക്കൾക്ക് മുന്നിലും കോൺഗ്രസ് അധ്യക്ഷന് മുന്നിലും രാഹുൽ ഗാന്ധിക്ക് മുന്നിലും ഇരുവരുമെത്തിയത് വെവ്വേറെ. തിരഞ്ഞെടുപ്പിന് മുൻപ് തോളിൽ കയ്യിട്ട്‌ ചിരിച്ചുനിന്ന നേതാക്കളെ ഞായറാഴ്ചയ്ക്ക് ശേഷം ചിരിച്ച മുഖത്തോടെ ആരും കണ്ടില്ല.

നേതാക്കളെ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ച് നിർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ തീരുമാനം വന്ന വ്യാഴാഴ്ച, പ്രഭാതഭക്ഷണം കഴിക്കാൻ ഒരു തീന്മേശയ്ക്ക് ചുറ്റുമിരുന്നതോടെ ഇരുവർക്കുമിടയിൽ മഞ്ഞുരുകി.

കെ സി വേണുഗോപാലിന്റെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണത്തിന് ഏർപ്പാട് ചെയ്തത്. ഡൽഹിയിൽ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്ന സിദ്ധരാമയ്യയും സഹോദരൻ ഡി കെ സുരേഷ് എംപിയുടെ വീട്ടിലുണ്ടായിരുന്ന ഡി കെ ശിവകുമാറും ഹൈക്കമാൻഡ് നിർദേശിച്ച പോലെ ഒരേ കാറിലായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തിയത്.

മൂവരും ചേർന്ന് ഫോട്ടോ പോസിങ് കഴിഞ്ഞ ശേഷം കെ സി വേണുഗോപാലിന്റെ വീട്ടിലേക്ക് തിരിച്ചു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ കാറിന്റെ മുൻ സീറ്റിലും നിയുക്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പിൻസീറ്റിലുമിരുന്നായിരുന്നു യാത്ര.

വൈകിട്ട് ബെംഗളൂരുവിൽ നിശ്ചയിച്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഇരുവരും ബെംഗളൂരുവിലേക്ക് തിരിക്കും. ആഹ്ളാദാരവങ്ങളോടെ ഇരുവരെയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി