INDIA

കടം വാങ്ങിയതിനേക്കാള്‍ കൂടുതല്‍ തുക തിരികെ നൽകിയില്ല; ദളിത് യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു

യുവതി നേരത്തെ തന്നെ ഭീഷണിയുടെ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല

വെബ് ഡെസ്ക്

ബിഹാറിലെ പട്നയിൽ ദളിത് യുവതിയെ വിവസ്ത്രയാക്കി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സ്ത്രീ കടമായി വാങ്ങിയ 1500 രൂപ തിരിച്ചുകൊടുത്തിരുന്നെങ്കിലും ഇനിയും തുക വേണമെന്നാവശ്യപ്പെട്ടാണ് പ്രമോദ്‌ സിംഗും അയാളുടെ മകൻ അൻഷുവും ചേർന്ന് യുവതിയെ ആക്രമിച്ചത്.

സാരമായ പരിക്കുകളുമായി സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് പ്രമോദ് സിംഗും മകനും മറ്റ് നാലുപേരുമടങ്ങുന്ന സംഘം ദളിത് യുവതിയുടെ വീട്ടിൽ പോവുകയും സ്ത്രീയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയും, ശേഷം പ്രമോദ് സിംഗ് തന്റെ മകനോട് യുവതിയുടെ വായയിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

യുവതി മാസങ്ങൾക്ക് മുമ്പ് 1500 രൂപ പ്രമോദ് സിങിൽ നിന്നും കടം വാങ്ങിയിരുന്നു. അത് പലിശ സഹിതം തിരിച്ചു നൽകുകയും ചെയ്തു. അതിനു ശേഷവും പ്രമോദ് സിംഗ് പണമാവശ്യപ്പെട്ടു. നല്കാൻ യുവതി വിസമ്മതിക്കുകയും ചെയ്തു.

യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. യുവതി നേരത്തെ തന്നെ ഭീഷണിയുടെ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്നും യുവതി പറയുന്നു. സംഭവത്തെ തുടർന്ന് യുവതി താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങൾ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് സംഘടിച്ച് കഴിഞ്ഞു. എന്നാൽ കുറ്റവാളികളായ പ്രമോദ് സിങ്ങും മകനും എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം