ദാവൂദ് ഇബ്രാഹിം 
INDIA

ദാവൂദ് ഇബ്രാഹിമിന് രണ്ടാം വിവാഹം; വെളിപ്പെടുത്തലുമായി സഹോദരീ പുത്രന്‍

പാകിസ്താനി യുവതിയാണ് വധു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ് ഡെസ്ക്

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കറാച്ചിയില്‍ രണ്ടാം വിവാഹം. പാകിസ്താനി യുവതിയാണ് വധു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ സഹോദരിയുടെ മകന്റെ വെളിപ്പെടുത്തല്‍ പ്രകാരം ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2022 സെപ്തംബറില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയിലാണ് അലി ഷാ ഇക്കാര്യം വ്യക്തമാക്കുന്നത്. ദാവൂദ് ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയിട്ടില്ലെന്നും അലി ഷായുടെ മൊഴിയില്‍ പറയുന്നു.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യ പ്രതിയാണ് ദാവൂദ്. രണ്ടാം വിവാഹം ആദ്യ ഭാര്യയായ മെഹ്ജാബീന്‍ ഷെയ്ഖില്‍ നിന്നും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ തിരിക്കാനായിരിക്കാം എന്നാണ് വിലയിരുത്തല്‍. 2022 ജൂലൈയില്‍ അലി ഷാ ദാവൂദിന്റെ ആദ്യ ഭാര്യയെ ദുബൈയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ രണ്ടാം വിവാഹത്തെപ്പറ്റി സൂചിപ്പിച്ചിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.

ഇന്ത്യയിലുളള ബന്ധുക്കളുമായി ദാവൂദ് വാട്ട്‌സാപ്പ് കോളുകള്‍ വഴി ബന്ധം നിലനിര്‍ത്താറുണ്ടെന്നും അലിയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹീം കറാച്ചിയില്‍ തന്നെയാണ് നിലവില്‍ ഉളളതെന്നും അലി ഷാ അന്വേഷണ സംഘത്തോട് വ്യക്തമാക്കുന്നുണ്ട്.

മുംബൈ സ്‌ഫോടന കേസിലെ പ്രതികളെ കണ്ടെത്താന്‍ സഹായിക്കും വിധത്തിലുളള എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് നിരവധി പാരിതോഷികങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ വാഗ്ദാനം ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മ്മാണം,ആയുധക്കള്ളക്കടത്ത്, അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ദാവൂദും കൂട്ടാളികളും ഏര്‍പ്പെടുന്നുണ്ടെന്ന് കാണിച്ചായിരുന്നു എന്‍ഐഎ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം