INDIA

യോഗി ആദിത്യനാഥിന് വധഭീഷണി; 'മുഖ്യമന്ത്രി സ്ഥാനം ഒഴിയുക, ഇല്ലെങ്കിൽ ബാബ സിദ്ദിഖിയുടെ ഗതി വരും'

ബാബ സിദ്ദിഖി മരിക്കുന്നതിന് 15 ദിവസം മുൻപ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു

വെബ് ഡെസ്ക്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന് വധഭീഷണി. പത്ത് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ ഗതി വരുമെന്നാണ് ഭീഷണി. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിന് ശനിയാഴ്ച വൈകുന്നേരമാണ് അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഒക്ടോബർ 12 നാണ് ബാബ സിദ്ദിഖിയെ മൂന്ന് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്.

ആരാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യും. ഭീഷണി സന്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുതിർന്ന എൻസിപി (അജിത് പവാർ) നേതാവ് ബാബ സിദ്ദിഖിക്ക് നേരെ ഒക്ടോബർ 12 രാത്രി 9.30 ഓടെയായിരുന്നു അക്രമികൾ വെടിയുതിർത്തത്. എംഎല്‍എ കൂടിയായ മകന്‍ സീഷന്‍ സിദ്ധിഖിയുടെ നിർമൽ നഗറിലെ ഓഫീസിന് സമീപമായിരുന്നു സംഭവം. ബാബ സിദ്ദിഖി മകൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ 6-7 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകൾ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു മറ്റൊരാൾക്കും വെടിയേറ്റിട്ടുണ്ട്.

ലോറൻസ് ബിഷ്‌ണോയി സംഘം ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയ് ഗ്യാങ് രംഗത്തു വന്നിരുന്നു. ബാബ സിദ്ദിഖിക്ക് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പകയ്ക്ക് കാരണം എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ബാബ സിദിഖി മരിക്കുന്നതിന് 15 ദിവസം മുൻപ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സൽമാൻ ഖാൻ നേരെ ദീർഘകാലമായി ബിഷണോയി സംഘത്തിന്റെ വധഭീഷണി നിലനിൽക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി സെൻട്രല്‍ ജയിലിലാണ് നിലവില്‍‌ ലോറൻസ് ബിഷ്ണോയ്. ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്), നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) എന്നീ അന്വേഷണ സംഘങ്ങളാണ് ബിഷ്ണോയിയുടെ കേസുകള്‍ അന്വേഷിക്കുന്നത്.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി