INDIA

ആന്ധ്രയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പതിമൂന്നായി, 51 പേര്‍ക്ക് പരുക്ക്

വെബ് ഡെസ്ക്

ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മരണം പതിമൂന്നായി. കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിൽ 51 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്. വിശാഖപട്ടണം- റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം- പലാസ പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. വിശാഖപട്ടണത്തുനിന്ന് 36 കിലോമീറ്റർ അകലെയായിരുന്നു സംഭവം.

രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ദേശീയയ ദുരന്ത നിവാരണ സേനയുടെ ഒരു വിഭാഗം കൂടി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. വിജയനഗര- വിശാഖപട്ടണം പാതയിൽ സിഗ്നൽ തകരാർ മൂലം നിർത്തിയിട്ടിരുന്ന വിശാഖപട്ടണം- പലാസ ട്രെയിനിലേക്ക് വിശാഖപട്ടണം-റായഗഡ പാസഞ്ചർ ട്രെയിൻ വന്നിടിക്കുകയായിരുന്നു. റെഡ് സിഗ്‌നൽ ശ്രദ്ധിക്കാതെ പോയയാണ് അപകടകാരണമെന്ന് മുതിർന്ന റെയിൽവേ ഉദ്യോസ്ഥൻ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷവും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ജീവഹാനി ഉണ്ടായതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി റെയിൽവേ മന്ത്രാലയത്തിലെ വാർ റൂം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ, ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. (ഭുവനേശ്വര് - 0674-2301625, 2301525, 2303069, വാൾട്ടയർ - 0891-2885914) അഞ്ചുമാസങ്ങൾക്ക് മുൻപാണ് സമാനമായി മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒഡിഷയിൽ 280 ലധികം യാത്രക്കാർ കൊല്ലപ്പെട്ടത്. ഷാലിമാർ- ചെന്നൈ സെൻട്രൽ കോരമണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു- ഹൗറ സൂപ്പര്ഫാസ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവയായിരുന്നു ജൂൺ രണ്ടിന് നടന്ന അപകടത്തിൽ പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും