INDIA

മഴയും അണുബാധയും വെല്ലുവിളി; കുനോയിലെ ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കം ചെയ്യും

കോളര്‍ നീക്കം ചെയ്താലും ചീറ്റകള്‍ നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

വെബ് ഡെസ്ക്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ റേഡിയോ കോളര്‍ നീക്കം ചെയ്യുന്നു. പത്ത് ചീറ്റകളുടെ റേഡിയോ കോളറാണ് നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. കുനോയിലെ ദേശീയ ഉദ്യാനത്തിലെ ചീറ്റകള്‍ തുടര്‍ച്ചയായി ചാവുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നമീബയില്‍ നിന്നുമെത്തിയ ഗൗരവ് ശൗര എന്നീ ആണ്‍ ചീറ്റകള്‍ക്കും സമാനമായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റേഡിയോ കോളര്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. കോളര്‍ നീക്കം ചെയ്താലും ചീറ്റകള്‍ നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റേഡിയോ കോളര്‍ ചീറ്റകളെ പ്രതികൂലമായി ബാധിക്കുന്നു എന്ന നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് പുതിയ നടപടി. കുനോയിലെ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചതാണ് ചീറ്റകളെ പ്രതികൂലമായി ബാധിച്ചതെന്ന റിപ്പോര്‍ട്ടുകളെ ഇന്നലെ വനം പരിസ്ഥിതി മന്ത്രാലയം തള്ളുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ചീറ്റ ചത്തുപോയതില്‍ യാതൊരു അസ്വഭാവികതയുമില്ലെന്നുമായിരുന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ചീറ്റക്ക് മഴയെ തുടര്‍ന്ന് അണുബാധയുണ്ടാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്നായിരുന്നു മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറ്‌സ്റ്റ് ജെ എസ് ചൗഹാന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് നാളെ യോഗം ചേരാനിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ റേഡിയോകോളര്‍ വഴിയുണ്ടായ സെപ്റ്റിസെമിയയാണ് (രക്തത്തിലെ അണുബാധ) മരണകാരണമെന്നായിരുന്നു ചീറ്റ പദ്ധതിയിലെ ആഫ്രിക്കന്‍ ചീറ്റ വിദഗ്ധനായ അഡ്രിയാന്‍ ടോര്‍ഡിഫ് അഭിപ്രായപ്പെട്ടിരുന്നു. കഴുത്തില്‍ ഈര്‍പ്പം നിലനില്‍ക്കുമ്പോള്‍ ചീറ്റയ്ക്ക ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും നേരിട്ടേക്കാം, ഇത് അണുബാധയിലേക്കും തുടര്‍ന്ന് മരണകാരണമാകാനുള്ള സാധ്യതയെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകു. ചത്ത രണ്ടു ചീറ്റകളുടേയും അവയവങ്ങള്‍ക്ക് സമാനമായ തകരാറാണ് സംഭവിച്ചിരിക്കുന്നത്. റേഡിയോ കോളര്‍ ഒരു മാരക പ്രശ്‌നമല്ലെന്നും എന്നാല്‍ സാധ്യത പരിശോധിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യയിലെ മണ്‍സൂണ്‍ ചീറ്റകള്‍ക്ക് ആദ്യ അനുഭവമാണെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ വിദഗ്ധനായ മൈക്ക് ടോഫ്റ്റും വിദഗ്ധ സഹായത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.

സ്വാഭാവിക കാരണങ്ങളാലാണ് ചീറ്റകള്‍ ചത്തതെന്നാണ് പ്രാഥമിക വിശകലനം. ശാസ്ത്രീയ തെളിവുകളില്ലാതെ ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും അടിസ്ഥാനമാക്കിയുള്ളതാണ് മറ്റ് റിപ്പോര്‍ട്ടുകളെന്നും മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പ്രൊജക്ടറ്റ് ചീറ്റയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതില്‍ മൂന്നെണ്ണം മെയ് മാസത്തില്‍ നിര്‍ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില്‍ നിന്നെത്തിച്ച സിയായ 2022 സെപ്റ്റംബറിലും സാക്ഷ കിഡ്നി തകരാറിനെ തുടര്‍ന്ന് മാര്‍ച്ചിലും ദക്ഷിണാഫ്രിക്കയിയില്‍ നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില്‍ മെയ് മാസത്തില്‍ ദക്ഷയെന്ന ചീറ്റ ചത്തത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ