INDIA

അധ്യക്ഷ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി: കൂട്ടിയും കിഴിച്ചും നേതാക്കള്‍

22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഒരുപാടാണ്

വെബ് ഡെസ്ക്

പതിറ്റാണ്ടുകള്‍ക്കിപ്പുറം ഗാന്ധി കുടുംബത്തിന് പുറത്തേക്ക് കോണ്‍ഗ്രസ് നേതൃത്വ പദവിയെത്തുന്നു. പോരാട്ടം ദക്ഷിണേന്ത്യക്കാര്‍ തമ്മില്‍. കോണ്‍ഗ്രസ് രാഷ്ട്രീയം ഇതുവരെ കാണാത്ത തരത്തില്‍ കാടിളക്കിയുള്ള പ്രചരണം. 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത മത്സരമാണ് ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക പരിവേഷത്തോടെ എത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പാര്‍ട്ടിയിലെ തലമുറമാറ്റത്തെ പ്രതിനിധീകരിച്ച് ഒറ്റയാള്‍ പോരാട്ടത്തിന് ഇറങ്ങിയ ശശി തരൂരും തമ്മില്‍ നടക്കുന്നത്.

സംഘടന അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികള്‍ നേരിടുന്നതിന് മാറ്റം അനിവാര്യം
തരൂര്‍

പ്രചരണത്തിന്റെ അവസാനദിനത്തില്‍ കര്‍ണാടകയിലാണ് മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെയുള്ളത്. തികഞ്ഞ ആത്മവിശ്വസത്തിലാണ് അദ്ദേഹം. ഭാരത് ജോഡോ യാത്രയുമായി ഇന്ത്യയുടെ തെക്ക് നിന്ന് വടക്കോട്ട് നടക്കുന്ന രാഹുല്‍ ഗാന്ധിയും കര്‍ണാടകയിലുണ്ട്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചരണം പൂര്‍ത്തിയാക്കിയ ശശി തരൂര്‍ അവസാന ദിനം യൂപിയിലാണ് വോട്ട് പിടിക്കാന്‍ ഇറങ്ങിയത്. പിന്നാലെ ബിഹാറിലെ പട്നയിലേക്കും തിരിച്ചു. സംഘടനാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള യുപിയില്‍ നിന്ന് പരമാവധി വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രചരണം തരൂര്‍ അവസാന ദിനത്തിലേക്ക് മാറ്റിയത്.

സംഘടന അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികള്‍ നേരിടുന്നതിന് മാറ്റം അനിവാര്യമാണെന്ന് തരൂര്‍ അവസാന ലാപ്പിലും ആവര്‍ത്തിക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്, അതിനാല്‍ തന്നെ ആര് ആര്‍ക്ക് വോട്ട് രേഖപ്പെടുത്തിയെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. പ്രവര്‍ത്തകര്‍ ധൈര്യമായി വോട്ട് രേഖപ്പടുത്തണമെന്ന് ഞായറാഴ്ച രാവിലെയാണ് തരൂര്‍ തന്റെ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

യുവ നേതാക്കളിലാണ് തരൂരിന്‍റെ പ്രതീക്ഷ

പതിവ് അഭ്യര്‍ത്ഥനകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മലയാളത്തിലാണ് തരൂര്‍ സംസരാരിച്ചത്. കേരളത്തില്‍ നേരിട്ട് എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തനിക്ക് ലഭിക്കാന്‍ ഇടയുള്ള വോട്ട് ഒരിക്കല്‍ കൂടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതികരണം. മുതിര്‍ന്ന നേതാവ് കമല്‍നാഥ്, ഭോപാലില്‍ തരൂരിന് നല്‍കിയ സ്വീകരണം വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.

തരൂർ ക്യാമ്പിന്‍റെ കണക്കുകൂട്ടല്‍

യുവ നേതാക്കളിലാണ് തരൂരിന്റെ പ്രതീക്ഷ. കൂടാതെ ചില മുതിർന്ന നേതാക്കളുടെ വോട്ടും ലഭിക്കുമെന്ന് തരൂര്‍ ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നു. തിരഞ്ഞടുപ്പില്‍ 1000 മുതല്‍ 1500 വരെ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്ന് നൂറില്‍ കുറയാതെ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.

ഖാര്‍ഗെ പക്ഷം പറയുന്നത്

ശശി തരൂര്‍ 200 മുതല്‍ 400 വരെ വോട്ടില്‍ ഒതുങ്ങുമെന്നാണ് ഖാര്‍ഗെ പക്ഷത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഒരു അട്ടിമറിയും സംഭവിക്കില്ലെന്നും ഭൂരിപക്ഷം വോട്ട് സ്വന്തമാക്കി ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന നേതാക്കള്‍ വിശ്വസിക്കുന്നു.

കൃത്യതയില്ലാത്ത പട്ടിക

കൃത്യമായ വോട്ടര്‍ പട്ടികയില്ലാത്തതാണ് തരൂര്‍ പക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കി യഥാര്‍ഥ വോട്ടറെ കണ്ടെത്തുകയെന്നത് തരൂരിന് മാത്രമല്ല ഖാര്‍ഗെയ്ക്കും അസാധ്യമെന്നതാണ് നിലവിലെ അവസ്ഥ.

നിരവധി തവണ പരാതി നല്‍കിയിട്ടും പട്ടികയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ നേത്യത്വം ഒരു താല്‍പര്യവും കാണിക്കുന്നില്ലെന്ന് തരൂര്‍ പക്ഷം ആരോപിക്കുന്നു. ഫോട്ടോ പോലും ഇല്ലാതെ എങ്ങിനെ വോട്ടറെ കണ്ടെത്തുമെന്നാണ് അവരുടെ ചോദ്യം.

ആരോപണം തള്ളി നേത്യത്വം

എന്നാല്‍ വോട്ടര്‍പട്ടിക കൃത്യമല്ലെന്ന തരൂര്‍ പക്ഷത്തിന്റെ വാദം തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തള്ളിയിരുന്നു. പിഴവുകള്‍ പരിഹരിച്ചു കൊണ്ടുള്ള പത്രികയാണ് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് തരൂര്‍ മത്സരിക്കാന്‍ ഇറങ്ങിയത്

രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ്

രണ്ടായിരത്തിലാണ് അധ്യക്ഷ പദവിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് 98 ശതമാനത്തില്‍ അധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് സോണിയ ഗാന്ധിയാണ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജിതേന്ദ്രയ്ക്ക് ലഭിച്ചത് 94 വോട്ടുകളായിരുന്നു. പിന്നിട് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കുള്ളില്‍ ആ പേര് കേട്ടിട്ടില്ല.

എന്നാല്‍ തരൂരിന്റെ കാര്യത്തില്‍ ജിതേന്ദ്രയ്ക്ക് സംഭവിച്ചത് ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുമ്പോള്‍ അങ്ങിനെ സംഭവിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. അതിന് കാരണമായി അവര്‍ ചൂണ്ടി കാണിക്കുന്നത് ഇവയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് തരൂര്‍ മത്സരിക്കാന്‍ ഇറങ്ങിയത്.

തരൂരിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഒപ്പം ആഗോള തലത്തിലുമുള്ള സ്വീകാര്യതയെയും തള്ളികളഞ്ഞ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകുക എന്നത് അത്ര പ്രയോഗികമായ കാര്യമല്ല.

നടപടിക്രമങ്ങള്‍

തിങ്കളാഴ്ച രാവിലെ 10 മുതല്‍ 4 വരെയാണു വോട്ടെടുപ്പ്. ആകെ 9308 വോട്ടര്‍മാരാണുള്ളത്. സംസ്ഥാന പിസിസി ആസ്ഥാനങ്ങളിലും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തുമാണ് പോളിങ് ബൂത്തുകള്‍ ക്രമികരിച്ചിരിക്കുന്നത്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ