INDIA

മാനനഷ്ടക്കേസ്: തെഹല്‍ക്കയ്ക്ക് തിരിച്ചടി, കരസേന ഉദ്യോഗസ്ഥന് 2 കോടി നഷ്ടപരിഹാരം നൽകണം

2001ൽ ‘ഓപ്പറേഷൻ വെസ്റ്റ്‌എൻഡ്‌’ എന്ന പേരിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ മേജർ ജനറലായിരുന്ന എം എസ്‌ അലുവാലിയെ അപകീർത്തിപ്പെടുത്തിയെന്നാണ്‌ കേസ്‌

വെബ് ഡെസ്ക്

പ്രതിരോധ ഇടപാടുകളില്‍ അഴിമതി ആരോപിച്ച് നടത്തിയ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ തെഹല്‍ക്കയ്ക്ക് തിരിച്ചടി. സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തെഹൽക്ക ഡോട്ട് കോമിനും മുൻ എഡിറ്റർ ഇൻ-ചീഫ് തരുൺ തേജ്പാൽ ഉൾപ്പെടെയുള്ളവർക്കും ഡൽഹി ഹൈകോടതി രണ്ടുകോടി പിഴ ചുമത്തി. 2001ൽ  ‘ഓപ്പറേഷൻ വെസ്റ്റ്‌എൻഡ്‌’ എന്ന പേരിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ മേജർ ജനറലായിരുന്ന എം എസ്‌ അലുവാലിയെ അപകീർത്തിപ്പെടുത്തിയെന്നാണ്‌ കേസ്‌.

തെഹല്‍ക്ക ഡോട്ട് കോമിന്റെ ഉടമകളായ ബഫലോ കമ്യൂണിക്കേഷന്‍സ്, തരുണ്‍ തേജ്പാല്‍, റിപ്പോര്‍ട്ടര്‍മാരായ അനിരുദ്ധ ബഹാല്‍, മാത്യൂ സാമുവല്‍ എന്നിവർ സൈനിക ഉദ്യോഗസ്ഥനായ മേജർ ജനറൽ എം എസ് അലുവാലിയയ്ക്ക് രണ്ട് കോടി നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഉത്തരവിട്ടു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ താറടിച്ചുകാണിക്കുകയാണ് ചെയ്തത്. പ്രസിദ്ധീകരണത്തിന് 23 വർഷത്തിന് ശേഷം നൽകിയ മാപ്പപേക്ഷ അപര്യാപ്തവും അർത്ഥശൂന്യവുമാണെന്നും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട വീഡിയോയില്‍ മാധ്യമങ്ങള്‍ കൃത്രിമം കാണിച്ചുവെന്നും പത്രത്തിന്റെ അഭിപ്രായം കൂട്ടിചേര്‍ത്തുവെന്നുമുള്ള പരാതിക്കാരന്റെ വാദങ്ങളും കോടതി ശരിവച്ചു.

പ്രതിരോധ ഇടപാടുകൾക്ക്‌ അനുമതി നൽകാൻ ഓർഡിനൻസ്‌ ഡയറക്ടർ ജനലറായിരുന്ന എം എസ്‌ അലുവാലിയ കോഴ വാങ്ങുന്നുവെന്ന്‌ ആരോപിക്കുന്ന ഒളികാമറാ ദൃശ്യങ്ങൾ തെഹൽക്കാ.കോം വെബ്‌സൈറ്റും സീ ടിവി നെറ്റ്‌വർക്കുമാണ്‌ പുറത്തുവിട്ടത്‌. അതേസമയം, സീ ടെലിഫിലിം ലിമിറ്റഡിനെതിരായ അപകീർത്തി ആരോപണം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. സൈനിക ഇടപാടുകളില്‍ അഴിമതി ആരോപിച്ച് 2002 മാര്‍ച്ച് 13നാണ് തെഹല്‍ക്ക വിവാദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

അലുവാലിയ സൈനിക സാമഗ്രി ഇറക്കുമതി ഇടപാടുകളിലെ ഇടനിലക്കാരനാണെന്നും 50,000 രൂപ കോഴ വാങ്ങിയതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് തെളിയിക്കാൻ തെഹൽക്കക്ക് സാധിച്ചില്ല. വാർത്ത തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് വ്യക്തമാക്കിയാണ് അലുവാലിയ കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ