INDIA

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനാണ് ഇന്ന് അറസ്റ്റിലായത്. വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ അമാനത്തുള്ള ഖാനെ ഇന്നു ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ചു വിറ്റുവെന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. ദക്ഷിണപൂര്‍വ ഡല്‍ഹിയിലെ ഓക്ല മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അമാനത്തുള്ള ഖാന്‍. കേസില്‍ അമാനത്തുള്ള ഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിഞ്ഞാഴ്ച സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെട്ടിച്ചമച്ച കള്ളക്കേസാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് അമാനത്തുള്ള ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അമാനത്തുള്ള ഖാന്റെ വാദം കോടതി അംഗീകരിച്ചില്ല. കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചത്. ഇന്ന് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലയാതിന് ശേഷം, ഇഡി അറസ്റ്റ് ചെയ്യുന്ന ആദ്യ എംഎല്‍എയാണ് അമാനത്തുള്ള ഖാന്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം