INDIA

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡല്‍ഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജയിൻ ജാമ്യം. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയാണ് ജയിന് ജാമ്യം നല്‍കിയത്. കഴിഞ്ഞ 18 മാസമായി ജയിൻ ജയിലില്‍ കഴിയുകയായിരുന്നു. 2022 മേയിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ജയിനെ അറസ്റ്റ് ചെയ്യുന്നത്.

ദീർഘകാലമായി ജയിൻ തടങ്കലില്‍ തുടരുന്ന കാര്യം ജാമ്യം അനുവദിക്കവെ കോടതി പരാമർശിച്ചു. മനീഷ് സിസോദിയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം കോടതി ചൂണ്ടിക്കാണിച്ചു. വേഗത്തിലുള്ള വിചാരണ മൗലികവകാശമാണെന്നായിരുന്നു സിസോദിയയുടെ കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം നിയമം (പിഎംഎല്‍എ) പോലുള്ള കർശനമായ നിയമങ്ങള്‍ ഉള്‍പ്പെട്ടകേസുകളില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രധാന്യം കോടതി ചൂണ്ടിക്കാണിച്ചു.

സിസോദിയ കേസിലെ സുപ്രീംകോടതിയുടെ പരാമർശങ്ങളേയും നിരീക്ഷണങ്ങളേയും തന്നെ ആശ്രയിച്ചായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികള്‍.

ജയിനിന്റെ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തിരുന്നു. ജയിൻ ഇതിനോടകം തന്നെ ഒരുവലിയ കാലയളവ് ജയിലില്‍ തുടർന്നെന്നും വേഗം വിചാരണ ആരംഭിക്കാനുള്ള സാധ്യതകള്‍ക്കുറവാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജയിന് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളേയും കേസുമായി ബന്ധപ്പെട്ടിട്ടുള്ളവരേയും കാണുന്നതിന് ജയിന് വിലക്കുണ്ട്. വിചാരണയെ സ്വാധീനിക്കുന്ന ഒരു നടപടിയും ജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് കോടതിയുടെ നിർദേശം. കോടതിയുടെ അനുവാദമില്ലാതെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാനും പാടില്ല.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്