INDIA

ഡല്‍ഹി മദ്യനയക്കേസ്: അഞ്ചാമത്തെ സമന്‍സിനോടും പ്രതികരിക്കാതെ കെജ്‌രിവാള്‍, ഫെബ്രുവരി 17ന് ഹാജരാകണമെന്ന് കോടതി

ഇഡി പരാതിയെ തുടർന്നാണ് കോടതി ഇടപെടല്‍

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഫെബ്രുവരി 17ന് ഹാജരാകണമാണെന്ന് ഡല്‍ഹി കോടതി. കെജ്‌രിവാളിനയച്ച അഞ്ചാമത്തെ ഇഡി സമന്‍സിനോടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നല്‍കിയ പരാതിയിലാണ് നടപടി. റോസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിത്തന്‍ മജിസ്‌ട്രേറ്റ് ദിവ്യ മല്‍ഹോത്രയുടേതാണ് ഉത്തരവ്.

സമന്‍സ് പാലിക്കാത്തതിന് സിആര്‍പിസിയിലെ വകുപ്പ് 190, 200, കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 50, അന്വേഷണത്തിന് സഹകരിക്കുന്നില്ല എന്നിവ ഉള്‍പ്പെടുത്തിയാണ് ഇഡി കോടതിയില്‍ പരാതി നല്‍കിയത്. നേരത്തെ ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു കെജ്‌രിവാള്‍ പ്രതികരിച്ചത്. സമന്‍സിനെ ചോദ്യം ചെയ്ത കെജ്‌രിവാള്‍ കേസില്‍ താന്‍ പ്രതിയല്ലെന്നും പ്രതികരിച്ചിരുന്നു.

2023 ഒക്ടോബറിലാണ് ഇ ഡി ആദ്യമായി കെജ്‌രിവാളിന് സമന്‍സ് അയച്ചത്. 2023 നവംബര്‍ രണ്ടിന് ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ദീപാവലിയുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ ഭരണകാര്യങ്ങളും മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളും ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. രണ്ടാമത്തെ സമന്‍സ് അയച്ച സമയത്ത് (ഡിസംബര്‍ 21) മെഡിറ്റേഷന്റെ ഭാഗമായുള്ള വിപാസനയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യസഭാ തിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍, ഇഡിയുടെ വെളിപ്പെടുത്താത്താതും പ്രതികരിക്കാത്തതുമായ സമീപനം എന്നിവ ചൂണ്ടിക്കാട്ടി മൂന്നാമത്തെ സെമന്‍സും (ജനുവരി മൂന്ന്) കെജ്‌രിവാള്‍ ഒഴിവാക്കി. നാലാം സെമന്‍സിന്റെ സമയത്ത് ജനുവരി 18 മുതല്‍ 20വരെയുള്ള ദിവസങ്ങളില്‍ നേരത്തെ തീരുമാനിച്ച പരിപാടികളുള്ളതിനാല്‍ അദ്ദേഹം ഗോവയിലായിരുന്നുവെന്നാണ് ആംആദ്മി വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചാമത്തെ സെമന്‍സ് ഇഡി കെജ്‌രിവാളിനയച്ചത്.

ചില സ്വകാര്യ കമ്പനികള്‍ക്ക് മൊത്ത വ്യാപാര ലാഭത്തിന്റെ 12 ശതമാനത്തിന്റെ നല്‍കാനുള്ള നയത്തിന്റെ ഭാഗമായാണ് എക്‌സൈസ് നയം നടപ്പിലാക്കിയതെന്നാണ് ഇഡിയുടെ ആരോപണം. മൊത്തകച്ചവടക്കാര്‍ക്ക് അസാധാരണ ലാഭം നല്‍കാന്‍ വിജയ് നായരും സൗത്ത് ഗ്രൂപ്പും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും കേന്ദ്ര ഏജന്‍സി പറയുന്നു. വിജയ് നായര്‍ കെജ്‌രിവാളിനും സിസോദിയയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇഡി ആരോപണം. നിലവില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യ സഭ എംപി സഞ്ജയ് സിങ്, ആം ആദ്മി നേതാവ് വിജയ് നായര്‍ എന്നിവരെ ഈ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം