INDIA

മെഡിക്കല്‍ എമര്‍ജന്‍സി; ഇന്‍ഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി, യാത്രക്കാരന്‍ മരിച്ചു

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് പാകിസ്താനിലെ കറച്ചായില്‍ ഇറക്കി. വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കിയത്. എന്നാല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മെഡിക്കല്‍ സംഘം എത്തുമ്പോഴേക്കും യാത്രക്കാരൻ മരിച്ചു

നൈജീരിയന്‍ പൗരനായ അബ്ദുള്ള (60) യാണ് മരിച്ചത്. യാത്രയ്ക്കിടെ അബ്ദള്ളയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനമിറങ്ങുന്നതിനായി അനുമതി തേടുകയുമായിരുന്നു.

അബ്ദുള്ളയുടെ മൃതദേഹവുമായി ഇന്‍ഡിഗോ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി

എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം എത്തുമ്പോഴേക്കും ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. തുടര്‍ന്ന് അബ്ദുള്ളയുടെ മൃതദേഹവുമായി ഇന്‍ഡിഗോ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് മറ്റൊരു സൗകര്യം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും