INDIA

ഡൽഹിയിൽ മദ്യനയം ആറ് മാസത്തേക്ക് കൂടി നീട്ടി; പുതിയ മദ്യനയം ഉടൻ തയ്യാറാക്കാൻ നിർദേശം

ലൈസൻസ് അനുവദിച്ചതിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു

വെബ് ഡെസ്ക്

പഴയ മദ്യനയം ആറ് മാസത്തേക്ക് കൂടി നീട്ടി ഡല്‍ഹി സര്‍ക്കാര്‍. പരിഷ്കരിച്ച പുതിയ മദ്യനയം തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലൈസൻസ് അനുവദിച്ചതിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു. പഴയ എക്സൈസ് നയമനുസരിച്ച് ഈ ആറ് മാസങ്ങളിൽ അഞ്ച് ഡ്രൈ ഡേകൾ ഉണ്ടാകും.

മഹാവീര്‍ ജയന്തി, ദുഃഖവെളളി, ബുദ്ധ പൂര്‍ണിമ, ഈദ് ഉല്‍ ഫിത്തര്‍, ഈദ് അല്‍ അദ് എന്നീ ദിവസങ്ങളാണ് ഡ്രൈ ഡേ. 2021-22 ലെ എക്‌സൈസ് നയം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ലഫ്റ്റനന്റ് ഗവർണറായിരുന്ന വിജയ് കുമാർ സക്‌സേന സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. മുൻ ഉപമുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ മനീഷ് സിസോദിയയെ അടുത്തിടെ മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ, ദേശീയ തലസ്ഥാനത്ത് മദ്യം വിളമ്പാൻ ലൈസൻസുള്ള 570 റീട്ടെയിൽ മദ്യശാലകളും 950 ലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളും ക്ലബ്ബുകളുമുണ്ട്.

2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് വിവാദം. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മദ്യലോബിയുടെ ഒത്താശയോടെ ഡല്‍ഹി എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോള്‍ ക്രമക്കേടുകള്‍ നടന്നുവെന്നുവെന്നാണ് സര്‍ക്കാരിനെതിരായ ആരോപണം. ലൈസന്‍സ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ മദ്യ ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു എന്നും ആരോപണം ഉയര്‍ന്നു. അഴിമതിയിലൂടെ മദ്യക്കമ്പനികള്‍ 12 ശതമാനം ലാഭമുണ്ടാക്കി. അതില്‍ 6 ശതമാനം ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോണിപ്പള്ളിയെപ്പോലുള്ള ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ