ഡല്‍ഹി ഹൈക്കോടതി 
INDIA

സുഗന്ധ വ്യഞ്ജനങ്ങളില്‍ ഗോമൂത്രവും ചാണകവും അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം; ഇടപെടലുമായി ഡൽഹി ഹൈക്കോടതി

ഇത്തരം വീഡിയോ പ്രചരിപ്പിച്ച രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു

വെബ് ഡെസ്ക്

പ്രമുഖ ബ്രാൻഡുകളുടെ സുഗന്ധ വ്യഞ്ജനങ്ങളില്‍ ഗോമൂത്രവും ചാണകവും അടങ്ങിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ക്യാച്ച് ഫുഡ്സ് അടക്കമുള്ള ബ്രാൻഡുകൾക്ക് നേരെ നടക്കുന്ന നുണപ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ഡൽഹി ഹൈക്കോടതി ഗൂഗിളിനോടാണ് ആവശ്യപ്പെട്ടത്.

ഇത്തരം വീഡിയോ പ്രചരിപ്പിച്ച രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ക്യാച്ച് ഫുഡ് ബ്രാൻഡിൻറെ ഉടമസ്ഥരായ സത്യപാൽ പ്രൈവറ്റ് ലിമിഡാണ് കോടതിയെ സമീപിച്ചത്. ബ്രാൻഡിനെതിരെ അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചാനലുകൾക്കെതിരെ പരാതി നൽകുന്നത്.

അതിനാല്‍ ടിവിആര്‍ എൻ ന്യൂസ് എന്നീ യുട്യൂബ് ചാനലുകളില്‍ അപ് ലോഡ് ചെയ്ത വിഡീയോ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്

പരാതിക്കാരന്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ യൂട്യൂബിലെ പരാമര്‍ശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോടതി കണ്ടെത്തി. ചാണകത്തിൻറെയോ ഗോമൂത്രത്തിൻറെയോ അംശം ഇവരുടെ ഉല്‍പന്നങ്ങളില്‍ ഇല്ലെന്ന് കണ്ടെത്തിയതായും കോടതി അറിയിച്ചു. അതിനാല്‍ ടിവിആര്‍ എൻ ന്യൂസ് എന്നീ യുട്യൂബ് ചാനലുകളില്‍ അപ് ലോഡ് ചെയ്ത വിഡീയോ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് രണ്ട് ചാനലുകള്‍ക്കും സമന്‍സ് അയക്കുകയും ചെയ്തു.

പതിവായി ഗുണനിലവാര പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു

2021ലെ ഐടി നിയമപ്രകാരമാണ് അപ്‌ലോഡ് ചെയ്ത വീഡിയോ നീക്കം ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടത്. യുട്യൂബ് വിഡീയോയ്ക്ക് താഴെയുള്ള അഭിപ്രായങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് പൊതുസമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നും കോടതി പറഞ്ഞു. അതിനാല്‍ വീഡിയോ പലരും മറ്റുള്ളവര്‍ക്ക് പങ്കിടാനുള്ള സാധ്യതയും ഏറെയാണ്. ക്യാച്ചിന് നിരവധി ഉപഭോക്താക്കളുണ്ടെന്നും ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. പതിവായി ഗുണനിലവാര പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം