INDIA

ന്യൂസ്‌ക്ലിക്ക് കേസ്: എഡിറ്റർ പ്രബീർ പുരകായസ്ഥയുടെയും എച്ച് ആർ മേധാവിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

വെബ് ഡെസ്ക്

യുഎപിഎ കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ചൈന അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റിയെന്ന കേസിലാണ് നടപടി.

10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും പാട്യാല ഹൗസ് കോടതിതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ അഞ്ച് ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയായിരുന്നു.

ഈ മാസം ആദ്യമാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ പ്രബീറിനെയും അമിത് ചക്രവര്‍ത്തിയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തി ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രബീര്‍ പുരകായസ്തയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.

കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടുവെന്ന് എഫ്‌ഐആറില്‍ ആരോപിച്ചിരുന്നു. ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്‌ഐആറില്‍ പ്രതിപാദിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും