INDIA

ശീതതരംഗത്തില്‍ ഡല്‍ഹി; ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാവൂ എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

അന്തരീക്ഷ താപനില 3 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ശീതതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. താപനില 3 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിലെ ജനങ്ങൾക്ക് വ്യാപകമായി ശാരീരിക അസ്വാസ്ഥ്യം റിപ്പോർട്ട് ചെയ്തിരുന്നു. ശീതതരംഗം വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിന് മാത്രമേ വീടിന് പുറത്ത് ഇറങ്ങാൻ പാടുള്ളൂ എന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതിശെെത്യത്തെ നേരിടാനായി കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റമിന്‍ സി കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കണം, വെളളം നന്നായി കുടിച്ച് ശരീരത്തിലെ പ്രതിരോധം നിലനിര്‍ത്തണം തുടങ്ങിയ നിർദേശങ്ങളാണ് കാലാവസ്ഥാ ഏജൻസിയായ സ്കൈമറ്റ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ വീശിയ ശീതകാറ്റ് ഇതിനകം തന്നെ രാജസ്ഥാനിലെയും ഗുജറാത്തിലെയും അന്തരീക്ഷ താപനില കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും സ്‌കൈമെറ്റ് വ്യക്തമാക്കി.

അതേസമയം വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ താപനില മൂന്ന് ഡിഗ്രിയിലും കുറയുമെന്ന മാധ്യമ വാർത്തകൾ സ്‌കൈമെറ്റ് നിഷേധിച്ചു. 3-4 ഡിഗ്രി വരെ താപനില അനുഭവപ്പെട്ടേക്കാമെങ്കിലും പൂജ്യത്തിലേക്ക് താഴാന്‍ സാധ്യതയില്ലെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ 2 ഡിഗ്രി വരെയാകാമെന്നുമാണ് സ്‌കൈമെറ്റ് ട്വീറ്റ് ചെയ്തത്. അതേസമയം അന്തരീക്ഷത്തില്‍ മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്നതിനാല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശൈത്യം മൃഗങ്ങളേയും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ അവയ്ക്കയായി സുരക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് അധികൃതര്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം