INDIA

ഇ ഡിയെ ഞെട്ടിക്കാന്‍ അതിഷി; 'സ്ഫോടനാത്മക വെളിപ്പെടുത്തൽ' നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി

വെബ് ഡെസ്ക്

ഡൽഹിയിൽ കള്ളപ്പണം വെളിപ്പെച്ചെന്നാരോപണം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ചതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെതിരെ 'സ്ഫോടനാത്മക വെളിപ്പെടുത്തൽ' നടത്തുമെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയുടെ പ്രഖ്യാപനം. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ട്വിറ്ററിലൂടെ വെളിപ്പെടുത്തൽ നടത്തുമെന്നാണ് പ്രഖ്യാപനം.

'നാളെ രാവിലെ 10 മണിക്ക് ഞാൻ ഇഡിയെ തുറന്നുകാട്ടുന്ന സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തൽ നടത്തും! ഈ സ്ഥലം കാണുക...,' എന്നാണ് ഇതുസംബന്ധിച്ച് അതിഷി തിങ്കളാഴ്ച എക്‌സിൽ ട്വീറ്റ് ചെയ്തത്.

ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ ഡി പലതവണ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിഷിയുടെ ആരോപണം.

നേരത്തെ, ഇ ഡി ഡൽഹിയിലെ റൂസ് അവന്യൂ കോടതിയെ സമീപിക്കുകയും കേന്ദ്ര അന്വേഷണ ഏജൻസി നൽകിയ സമൻസ് പാലിക്കാത്തതിന് എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാളിനെതിരെ പരാതി നൽകുകയും ചെയ്തു. ഡൽഹി എക്സൈസ് പോളിസി (2021-22) കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച സമൻസ് ഫെബ്രുവരി 2 ന് ഡൽഹി മുഖ്യമന്ത്രി അഞ്ചാം തവണയും ഒഴിവാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇ ഡി കോടതിയെ സമീപിച്ചത്. നേരത്തെ ജനുവരി 18 നും ഇ ഡി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. ജനുവരി 18, ജനുവരി 3, നവംബർ 2, ഡിസംബർ 22 തുടങ്ങിയ തീയതികളിലായിരുന്നു ഇഡി അരവിന്ദ് കെജ്‌രിവാളിനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചത്.

എന്നാൽ അഞ്ച് തവണയും അരവിന്ദ് കെജ്‌രിവാൾ സമൻസ് അവഗണിക്കുകയായിരുന്നു. ഇ ഡിയുടെ നടപടി 'നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.

ഡൽഹി മദ്യനയത്തിലൂടെ ആം ആദ്മി പാർട്ടി കോടികൾ നേടിയെന്നും ഇതിൽ 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിലേക്ക് വകമാറ്റി ചിലവഴിച്ചെന്നുമാണ് ഇ ഡി ആരോപണം. എഎപി നേതാവ് സഞ്ജയ് സിങ്ങിനെയും അദ്ദേഹത്തിന്റെ സഹായി സർവേഷ് മിശ്രയെയും പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഇ ഡിയുടെ കുറ്റപത്രം.

കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് എംപി കൂടിയായ സഞ്ജയ് സിങ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഇതിനോടകം ജയിലിലാണ്.

നേരത്തെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ 7 ആം ആദ്മി എംഎൽഎമാരെ സമീപിച്ചെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു.

ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നും ഡൽഹി മദ്യനയ കേസിന്റെ ഭാഗമായി മുഖ്യമന്ത്രി അറസ്റ്റു ചെയ്യപ്പെടാൻ ഏറെ സാധ്യതയുണ്ടെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നും കെജ്രിവാളിന്റെ ആരോപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും