INDIA

ദുരിതക്കയത്തിൽ ഡല്‍ഹി; രാജ്ഘട്ടിലും വെള്ളം കയറുന്നു, ഗതാഗതത്തിന് നിയന്ത്രണം

ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് 20,000 ത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

വെബ് ഡെസ്ക്

യമുനാനദി കരകവിഞ്ഞ് പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ, ഡൽഹിയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാകുകയാണ്. രാജ്യ തലസ്ഥാനത്ത് രാജ്ഘട്ടിലടക്കം പ്രാധാന റോഡുകളിലും മറ്റിടങ്ങളിലും വെള്ളം കയറി. ബോട്ടുകളും മറ്റ് ഉപകരണങ്ങളുംവി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി പന്ത്രണ്ട് ദേശീയ ദുരന്ത നിവാരണ സേന ടീമുകളെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മറ്റ് മന്ത്രിമാർ തുടങ്ങിയവർ താമസിക്കുന്ന സിവിൽ ലൈനിലും വെള്ളം കയറിയതായി അധികൃതർ വ്യക്തമാക്കി. ചെങ്കോട്ട, രാജ്‌ഘട്ട്, കശ്മീർ ഗേറ്റ്, ഔട്ടർ റിങ് റോഡ്, വിശ്വകർമ കോളനി, യമുന ബസാർ, ഐഎസ്ബിടി ബസ് ടെർമിനസ്, ശങ്കരാചാര്യ റോഡ്, മജ്നു കാ ടില, ബട്ല ഹൗസ്, കിരാരി, കിംഗ്സ്വേ ക്യാമ്പ് എന്നിങ്ങനെ പ്രധാനയിടങ്ങളെല്ലാം വെള്ളത്തിലാണ്.

വെള്ളക്കെട്ടിലായ റോഡുകളിൽ ട്രാഫിക് സംവിധാനവും താറുമാറായിരിക്കുകയാണ്. നഗരത്തിലെ പ്രധാന പാതകളിൽ വാഹനങ്ങൾ ഇറക്കുന്നതിൽ ട്രാഫിക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് 20,000 ത്തിലധികം പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ജൂലൈ 16 വരെ തലസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും മെട്രോ സ്റ്റേഷനുകളും അടയ്ക്കാൻ അധികൃതർ ഉത്തരവിട്ടു. ഇതുകൂടാതെ, സർക്കാർ സ്ഥാപനങ്ങളും ഞായറാഴ്ച വരെ അടച്ചിടും. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഒഴികെയുള്ള ചരക്ക് വണ്ടികൾക്ക് രാജ്യ തലസ്ഥാനത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചു. വെള്ളക്കെട്ടിലായ റോഡുകളിൽ ട്രാഫിക് സംവിധാനവും താറുമാറായിരിക്കുകയാണ്. നഗരത്തിലെ പ്രധാന പാതകളിൽ വാഹനങ്ങൾ ഇറക്കുന്നതിൽ ട്രാഫിക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യമുനാനദിക്ക് കുറുകെയുള്ള മെട്രോപാലങ്ങളിൽ വേഗത നിയന്ത്രിച്ചതായി ഡിഎംആർസി അറിയിച്ചു.

വാസിറാബാദ്, ചന്ദ്രവാള്‍, ഓഖ്ല എന്നീ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടിയതിനെത്തുടർന്ന് നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടത് വലിയ ജല പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, അധികവെള്ളം കെട്ടിനിർത്താനുള്ള സംവിധാനമില്ലാത്തതിനാൽ, വെള്ളം തുറന്നുവിട്ടില്ലെങ്കിൽ അത് വലിയ നാശത്തിലേക്ക് നയിക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ പ്രതികരിച്ചു. ഇതിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.

മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങളെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്കൂൾ കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ജനങ്ങൾക്ക് മതിയായ ഭക്ഷണം, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് ഡൽഹി ദുരന്ത നിവാരണ സേനയും ഉറപ്പ് നൽകിയിട്ടുണ്ട്.

അസമിൽ മഴ ശക്തമായതിനെ തുടർന്ന് ബ്രഹ്മപുത്ര, ദിസോങ്, ബേക്കി നദികള്‍ കരകവിഞ്ഞൊഴുകി.10 ജില്ലകളിലെ 179 ഗ്രാമങ്ങളിൽ വെള്ളം കയറി. 2,211 ഹെക്ടറിലധികം കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. 51 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധേമാജി ജില്ലയില്‍ 17,000ത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. സംസ്ഥാനത്ത് 28 ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തനം ആരംഭിച്ചു.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ