INDIA

ന്യൂസ് ക്ലിക്ക് എഫ്ഐആറിൽ ഗൗതംഭാട്ടിയേയും വിജയ് പ്രഷാദിനെയും ലക്ഷ്യമിടുന്നതിൻ്റെ സൂചന, 'കർഷകസമരത്തെ അനുകൂലിച്ചത് കുറ്റം'

പണം നൽകിയുള്ള ഈ വാർത്തകൾ മനപ്പൂർവ്വം ഇന്ത്യയുടെ ആഭ്യന്തര നയങ്ങളെയും വികസന പദ്ധതികളെയും വിമർശിക്കുന്നതായിരുന്നു

വെബ് ഡെസ്ക്

ന്യൂസ് ക്ലിക്ക് പത്രാധിപർ പ്രബീര്‍ പുരകായസ്തയ്ക്കെതിരായ കുറ്റപത്രത്തിൽ ഡൽഹി സ്പെഷൽ പൊലീസ് നിരത്തിയിരിക്കുന്നത് വിവിധങ്ങളായ ആരോപണങ്ങൾ. രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ പ്രവർത്തിച്ചുവെന്ന് തുടങ്ങി, കോവിഡ് 19 കാലത്ത് സർക്കാർ നയങ്ങളെ വിമർശിച്ചു, കർഷക സമരത്തെ അനുകൂലിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് ചാർത്തിയിട്ടുള്ളത്. പ്രശസ്ത നിയമജ്ഞൻ ഗൗതംഭാട്ടിയ, സിപി എം നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണ സ്ഥാപനമായ ലഫ്റ്റ് ബുക്ക്സ് എഡിറ്ററും ഗ്രന്ഥകരാനുമായ വിജയ് പ്രഷാദ് എന്നിവർക്കെതിരായ പരാമർശങ്ങളും കുറ്റപത്രത്തിലുണ്ട്.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷക്കും ഭീഷണിയുയർത്താൻ ശ്രമിച്ചതിന് പുറമെ അനധികൃതമായി ഇന്ത്യയിലേക്ക് വിദേശ ഫണ്ട് എത്തിച്ചതായും എഫ്ഐആര്‍ ആരോപിക്കുന്നു. ചൈന കമ്മ്യൂണിസ്റ്റ് പാർട്ടി യുമായി ബന്ധമുള്ളവരിൽനിന്ന് പണം അനധികൃത മാർഗത്തിൽ ഇന്ത്യയിലെത്തിച്ചുവെന്നുമുള്ള ആരോപണവും ഉന്നയിക്കുന്നു.

05-10-23, 1030 PM Microsoft Lens (2) (1).pdf
Preview

കശ്‌മീരും അരുണാചൽപ്രദേശും തർക്കപ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന, കോവിഡ്-19 മഹാമാരി നിയന്ത്രിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച 2019 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നീ കുറ്റങ്ങളും ആരോപിച്ചിട്ടുണ്ട്.

"ഇന്ത്യയോട് വിദ്വേഷമുള്ള ഇന്ത്യൻ, വിദേശ സ്ഥാപനങ്ങൾ കോടികളുടെ വിദേശ ഫണ്ട് ഇന്ത്യയിൽ അനധികൃതമായി നിക്ഷേപിച്ചതായി രഹസ്യ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 2018 ഏപ്രിൽ മുതൽ കോടിക്കണക്കിന് രൂപയുടെ ഇത്തരം അനധികൃത ഫണ്ടുകൾ അഞ്ച് വർഷത്തെ ചെറിയ കാലയളവിൽ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ എം/എസ് വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്‌സ് എൽഎൽസിയിൽ നിന്നും മറ്റുള്ളവയിൽ നിന്നും എം/എസ് പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്ക്ക് ലഭിച്ചിട്ടുണ്ട്, " എഫ്‌ഐആർ ചൂണ്ടിക്കാട്ടുന്നു. കർഷക സമരത്തെ മുൻനിർത്തി സ്വത്തുവകകൾ തകർക്കാനും അവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്താനും ശ്രമിച്ചു. കർഷക സമരം നീട്ടികൊണ്ടുപോയത് നിയമവിരുദ്ധമായി ലഭിച്ച വിദേശ ഫണ്ട് കൊണ്ടാണെന്നുമാണ് എഫ്ഐആറിലെ ആരോപണം.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കാനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനുമാണ് കർഷക സമരത്തെ സഹായിക്കുന്നതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നും കുറ്റപത്രം ആരോപിക്കുന്നു. കോവിഡ് 19 തടയാനുള്ള കേന്ദ്ര സർക്കാറിൻ്റെ പദ്ധതികളെ വിജയ് പ്രഷാദ്, ഉൾപ്പെടെയുള്ളവർ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രം ആരോപിക്കുന്നു. ഇന്ത്യയിലെ മരുന്നുൽപാദന മേഖലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഇവർ പ്രചരിപ്പിച്ചുവെന്നതാണ് മറ്റൊരു ആരോപണം.

അമേരിക്കൻ കോടീശ്വരനായ നെവില്ലെ റോയ് സിംഗം എന്നയാളാണ് ഈ അനധികൃത നിക്ഷേപണങ്ങൾ നടത്തിയിട്ടുള്ളത്. ഇയാൾക്ക് ചൈനീസ് സർക്കാരിന്റെ മീഡിയ സംവിധാനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഈ നിക്ഷേപണങ്ങൾ മറ്റൊരു തരത്തിലുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള മാർഗങ്ങൾ പ്രബീർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചുവെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു. പണം നൽകിയുള്ള ഈ വാർത്തകൾ മനപ്പൂർവ്വം ഇന്ത്യയുടെ ആഭ്യന്തര നയങ്ങളെയും വികസന പദ്ധതികളെയും വിമർശിക്കുന്നതായിരുന്നു.

''ന്യൂസ്‌ക്ലിക്കും പുകായ്‌സതയും മറ്റുള്ളവരും ഇന്ത്യയുടെ ഐക്യവും പ്രാദേശിക അഖണ്ഡതയും തകർക്കാന്‍" പ്രവർത്തിച്ചുവെന്ന് ആരോപിക്കുന്ന എഫ്‌ഐആർ - 2020/21 ലെ കർഷക പ്രക്ഷോഭവും പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും സർക്കാരിനെ വിമർശിച്ചതും ഉൾപ്പെടെ നിരവധി വിഷയങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്നു.

വിവോ, ഷവോമി പോലുള്ള വലിയ ചൈനീസ് ടെലികോം കമ്പനികൾ ഇന്ത്യയിൽ ആയിരക്കണക്കിന് ഷെൽ കമ്പനികൾ ഉണ്ടാക്കി. ഇവയ്ക്ക് വേണ്ടി നിയമ സഹായം ഒരുക്കുന്നതിന് ഗൗതം ഭാട്ടിയ ഉൾപ്പെടെയുള്ളവർ വിശാലമായ നിയമശ്രംഖല ഉണ്ടാക്കിയെന്നുമാണ് കുറ്റപത്രം ആരോപിക്കുന്നത്. മോദി സർക്കാരിൻ്റെ കടുത്ത വിമർശകനായ ഗൗതംഭാട്ടിയ നിരവധി നിയമ ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ