INDIA

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായെത്തിയ ട്രെയിനിന് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍; അട്ടിമറിശ്രമം സംശയിച്ച് കരസേന, അന്വേഷണം ആരംഭിച്ചു

സെപ്തംബര്‍ 18നായിരുന്നു റെയില്‍വേ ട്രാക്കില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്

വെബ് ഡെസ്ക്

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി എത്തിയ സ്‌പെഷ്യല്‍ ട്രെയിന്‍ കടന്നുപോകേണ്ട ട്രാക്കില്‍ സ്‌ഫോടക വസ്തുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അട്ടിമറി ശ്രമം പരിശോധിക്കുന്നു. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ വച്ച് റെയില്‍വേ ട്രാക്കില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. സെപ്തംബര്‍ 18നായിരുന്നു റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയത്. വിഷയം വിശദമായി പരിശോധിക്കുകയാണ് കരസേന. റെയില്‍വേ ജീവനക്കാരെ ഉള്‍പ്പെടെ വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

റെയില്‍ പാളത്തില്‍ മീറ്ററുകള്‍ ഇവേളകളില്‍ ഒന്നിലധികം ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവം ദുരൂഹമാണെന്ന് റെയില്‍വേയും ചൂണ്ടിക്കാട്ടുന്നു. ഈ സാചര്യത്തിലാണ് റെയില്‍വേയിലെ സിഗ്നല്‍ മാന്‍, ട്രാക്ക് മാന്‍ തുടങ്ങി സുപ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത്.

വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവായിരുന്നു ട്രാക്കില്‍ സ്ഥാപിച്ചിരുന്നത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചിരുന്നു. ഇതിന്റെ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ തിരിച്ചറിഞ്ഞത്. പത്തോളം ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ചിരുന്നു എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴോളം ദുരൂഹമായ സംഭവങ്ങളാണ് റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ റെയില്‍വേ ട്രാക്കില്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. യുപിയില്‍ മാത്രം ഇത്തരം ആറോളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് 17 ന് റെയില്‍വേ ട്രാക്കില്‍ വച്ചിരുന്ന വലിയ ഇരുമ്പ് ദണ്ഡില്‍ തട്ടി സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റിയിരുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം