INDIA

മന്ത്രിസഭ പുനഃസംഘടനാ ചർച്ചകൾക്കിടെ ഏക്നാഥ് ഷിൻഡെ - ഫഡ്‌നാവിസ് കൂടിക്കാഴ്ച

വെബ് ഡെസ്ക്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി നിർണായക കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻസിപിയെ പിളർത്തിയുള്ള അജിത് പവാറിന്റെ നീക്കത്തോടെ മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാരിൽ പ്രതിസന്ധികൾ ഉടലെടുത്ത സാഹചര്യത്തിലാണ് കൂടിക്കാഴ്ച. വ്യാഴാഴ്ച രാത്രി വൈകി നടന്ന കൂടിക്കാഴ്ചയിൽ മന്ത്രിസഭാ പുനഃസംഘടന പ്രധാന ചർച്ചയായതായാണ് റിപ്പോർട്ടുകൾ.

അജിത് പവാറുൾപ്പെടെ ഒൻപത് എംഎൽഎമാരാണ് ജൂലൈ ഒന്നിന് എൻഡിഎ സർക്കാരിന്റെ ഭാഗമായത്. ഇവരിൽ പവാർ ഒഴികെ മറ്റാർക്കും ഇതുവരെ വകുപ്പുകൾ നൽകിയിട്ടില്ല. മന്ത്രിസഭാ പുനഃസംഘടന വൈകുന്നതിൽ ശിവസേന ഷിൻഡെ പക്ഷത്തെ എംഎൽഎമാരും അസ്വസ്ഥരാണ്. ഷിൻഡെയെ മാറ്റി അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം നടക്കുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു നിർണായക കൂടിക്കാഴ്ച.

അജിത് പവാറിന്റെ പ്രവേശനത്തിൽ എംഎൽഎമാർ അസ്വസ്ഥരാണെന്ന റിപ്പോർട്ടുകൾ ഷിൻഡെ ക്യാമ്പ് നേരത്തെ തന്നെ തള്ളിയിരുന്നു. പാർട്ടിയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടില്ലെന്നും ഷിൻഡെ പറഞ്ഞു. "സർക്കാരിൽ ഇപ്പോൾ മൂന്ന് പാർട്ടികളുള്ളതിനാൽ, ഞങ്ങളുടെ എം‌എൽ‌എമാരുടെ അംഗബലം 200-ലധികമാണ്. സർക്കാർ കൂടുതൽ ശക്തമാവുകയാണ്. ഞങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പിന്തുണയുണ്ട്" - ഷിൻഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം സംസ്ഥാന സർക്കാരിൽ ചേർന്നതിന് പിന്നാലെ ചില ശിവസേന നിയമസഭാംഗങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു. തനിക്ക് മുഖ്യമന്ത്രിയാകണം എന്ന അജിത് പവാറിന്റെ പരാമർശവും രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ആശയക്കുഴപ്പം സൃഷ്ടിക്കാൻ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന നീക്കമാണ് അതെല്ലാമെന്ന് ചൂണ്ടിക്കാട്ടി. ഷിൻഡെ മുഖ്യമന്ത്രിയായി തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം