വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി ഡോര്‍ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ കർണാടകയിൽ നിന്നുള്ള ലോക്സഭാംഗം തേജസ്വി സൂര്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്കു പറന്ന 6E7339 ഇൻഡിഗോ വിമാനത്തിലാണ് എം പി കാരണം ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്.
കഴിഞ്ഞ ഡിസംബർ പത്താം തീയതി ആയിരുന്നു സംഭവം നടന്നത്. സഹയാത്രികരുടെ പരാതിയെ തുടർന്നാണ് വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നടന്ന യുവമോര്‍ച്ചാ യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു തേജസ്വി സൂര്യ എം പി. യാത്രാ മദ്ധ്യേ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച എം പി പരിഭ്രാന്തി പരത്തിയതായാണ് സഹയാത്രക്കാരൻ നൽകിയ പരാതിയിലുള്ളത്.
ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലയും വിമാനത്തിൽ തേജസ്വി സൂര്യക്കൊപ്പം ഉണ്ടായിരുന്നു .