INDIA

സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ, മുഖ്യ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

മൂന്ന് മാസത്തേക്കാണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയത്

വെബ് ഡെസ്ക്

സഹയാത്രികയ്ക്ക് മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്കെതിരെ ഡിജിസിഎ നടപടി. എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ ഡിജിസിഎ പിഴ ചുമത്തി. മുഖ്യ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇയാള്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തി.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യാത്രക്കാരനായ ശങ്കര്‍ മിശ്ര സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. യാത്രക്കാരി അറിയിച്ചിട്ടിട്ടും വിമാനത്തിലെ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് വിഷയം കൂടുതൽ ഗൗരവതരമാക്കിയത്. പ്രതിയെ പോകാൻ അനുവദിക്കുകയും ചെയ്തു. യാത്രക്കാരി ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതിന് ശേഷമാണ് എയർ ഇന്ത്യ പോലീസിൽ പരാതി പോലും നല്‍കിയത്.

ജനുവരി 7നാണ് ഡൽഹി പോലീസ് ബെംഗളൂരുവിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള കമ്പനി വെൽസ് ഫാർഗോയിലെ ജീവനക്കാരനായിരുന്ന മിശ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

വിമാനത്തിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ തന്നെ രംഗത്തെത്തി. എയർ ഇന്ത്യക്ക് വീഴ്ചപറ്റിയെന്ന് മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ വിമാനത്തിൽ മദ്യം വിതരണം ചെയ്യുന്ന രീതിയെ കുറിച്ച് അവലോകനം ചെയ്യുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം