INDIA

സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ നോട്ടീസ്; സമാനമായ സംഭവം മറച്ചുവെച്ചെന്ന് ആക്ഷേപം

വെബ് ഡെസ്ക്

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്‌ക്കെതിരെ വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ്. വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച വിഷയം കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ച ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. സംഭവം കൈകാര്യം ചെയ്തത്തിൽ എയർ ഇന്ത്യ വീഴ്ച വരുത്തിയെന്ന് വ്യോമയാന റെഗുലേറ്റർ പറഞ്ഞു. അതേസമയം നവംബർ 26 ലെ അനിഷ്ട സംഭവത്തിന് പിന്നാലെ ഡിസംബറിലും സമാനമായ സംഭവം എയർ ഇന്ത്യയിലുണ്ടായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ട് സംഭവങ്ങളും മറച്ചുവെയ്ക്കാൻ എയർ ഇന്ത്യ ശ്രമിച്ചെന്നാണ് ഉയരുന്ന ആക്ഷേപം.

ശേഖർ മിശ്രയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അധകൃതരോട് ഡൽഹി പോലീസ് അവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു നടപടിക്ക് ആധാരമായ സംഭവം. മദ്യപിച്ചെത്തിയ യാത്രികൻ സഹയാത്രികയുടെ ശരീരത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ ഭാഗത്ത് നിന്ന് സംഭവത്തിൽ യാതൊരു നടപടിയും അപ്പോൾ ഉണ്ടായില്ല എന്നതാണ് വിഷയം കൂടുതൽ ഗൗരവതരമാക്കിയത്. മുംബൈ സ്വദേശിയായ പ്രതിയെ പോകാൻ അനുവദിക്കുകയും ചെയ്തു. പിന്നീട് യുവതി എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ച്തിന് ശേഷമാണ് എയർ ഇന്ത്യ പോലീസിൽ പരാതി നൽകാൻ തയാറായത്. ഇതോടെ കേസ് രജിസ്റ്റർ ചെയ്തു. വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരോടും വിമാനത്തിലെ പൈലറ്റിനോടും ജീവനക്കാരോടും രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെടുന്നത്.

"എയർ ഇന്ത്യ ബന്ധപ്പെട്ട വിഷയത്തിൽ സ്വീകരിച്ച നടപടികൾ പ്രൊഫഷണൽ ആയിരുന്നില്ല. അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രികരെ സംബന്ധിക്കുന്ന എയർക്രാഫ്റ്റ് റൂൾസ് 1937, സിവിൽ ഏവിയേഷൻ നിയമങ്ങൾ, ക്യാബിൻ സേഫ്റ്റി സർക്കുലർ, എയർ ഇന്ത്യ ഓപ്പറേഷൻസ് മാനുവൽ, എയർ ഇന്ത്യ സേഫ്റ്റി, എമർജൻസി പ്രൊസീജ്യർ മാനുവൽ, എയർ ഇന്ത്യ ക്വിക്ക് റഫറൻസ് എന്നിവ ലംഘിച്ചതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടു" ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

ഇതിനിടെയാണ് സമാന സംഭവം എയർ ഇന്ത്യയിൽ ആവർത്തിച്ചിരിക്കുന്നത്. ഡിസംബർ ആറിന് പാരിസിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രികൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചതായി കണ്ടെത്തിയിരുന്നു. രേഖാമൂലം ക്ഷമാപണം നടത്തിയതിന് ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.

ആദ്യസംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർ, ഡയറക്ടർ ഇൻ-ഫ്ലൈറ്റ് സർവീസസ്, വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ലഭിക്കുന്ന മറുപടിയെ അടിസ്ഥാനപ്പെടുത്തിയാകും തുടർ നടപടിയെന്നും ഡിജിസിഎ അറിയിച്ചു. അതേസമയം

ഡൽഹി പോലീസ് പ്രതിയായ ശേഖർ മിശ്രയുടെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിക്കുക, അപമര്യാദയായി പെരുമാറൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയിൽ വ്യവസായിയാണ് ശേഖർ മിത്ര. വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ ശേഖർ മിശ്രയ്ക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശേഖർ മിശ്രയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അധകൃതരോട് ഡൽഹി പോലീസ് അവശ്യപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും