INDIA

കോട്ട കൈവിടാതെ സമാജ്‍വാദി പാർട്ടി; ഡിംപിള്‍ യാദവിന് വിജയം; അസം ഖാനെ അയോഗ്യനാക്കിയ മണ്ഡലത്തില്‍ ബിജെപി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുലായം സിങ് യാദവിന് ലഭിച്ചതില്‍ കൂടുതല്‍ വോട്ടുകള്‍ ഡിംപിള്‍ നേടി

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ , ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്‌റെ ഫലവും പുറത്തുവന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായ് സിങ് യാദവിന്റെ മരണത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മെയിന്‍പുരി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദേഹത്തിന്‍റെ മരുമകള്‍ ഡിംപിള്‍ യാദവിന് വിജയം. 2.8 ലക്ഷം വോട്ടുകള്‍ക്കാണ് ഡിംപിള്‍ വിജയിച്ചത്. അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ അടുത്ത അനുയായിയായ രഘുരാജ് സിംഗ് ഷാക്യയാണ് ബിജെപി സ്ഥാനാര്‍ഥിയായി ഡിംപിള്‍ യാദവിനെതിരെ മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുലായം സിങ് യാദവിന് ലഭിച്ചതില്‍ കൂടുതല്‍ വോട്ടുകള്‍ ഡിംപിള്‍ നേടി. ചരിത്രം സൃഷ്ടിക്കപ്പെട്ടുവെന്നും മെയിൻപൂരി ജനതയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ഡിംപിള്‍ യാദവ് പ്രതികരിച്ചു.

എസ് പിയുടെ അസം ഖാനെ അയോഗ്യനാക്കിയ മണ്ഡലത്തില്‍ ബിജെപിക്ക് വിജയം

വിദ്വേഷ പ്രസംഗത്തെ ചൊല്ലി സമാജ് വാദി പാർട്ടിയുടെ അസം ഖാനെ അയോഗ്യനാക്കിയതിനെത്തുടർന്ന് ഉത്തര്‍ പ്രദേശിലെ രാംപൂര്‍ മണ്ഡലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം. ആകാശ് സക്‌സേനയെയാണ് ബിജെപി മത്സര രംഗത്തിറക്കിയത്. സക്സേന 62 ശതമാനം വോട്ട് നേടി. എസ് പിയുടെ അസിം രാജയ്ക്ക് 36.16 ശതമാനം വോട്ടുകളെ നേടാനായുള്ളു. വോട്ട് ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്ന് എസ് പി ആരോപിച്ചിരുന്നു. 40 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഇവിടുത്തെ പോളിങ്. 2019ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടർന്നാണ് അസം ഖാനെ അയോഗ്യനാക്കിയത്. 2002 മുതല്‍ സമാജ് വാദി പാര്‍ട്ടിയുടെ അസം ഖാനും കുടുംബവും ജയിച്ചിരുന്ന മണ്ഡലമായിരുന്നു രാംപൂര്‍.

ബിഹാറില്‍ വിജയം ബിജെപിക്ക്

ബിഹാറിലെ കുര്‍ഹാനി അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ജെഡിയുവിന്‍റെ മനോജ് കുമാര്‍ കുഷ്വാഹയെയാണ് ബിജെപിയുടെ കേദാര്‍ പ്രസാദ് ഗുപ്ത 3645 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. മനോജ് കുമാര്‍ കുഷ്വാഹ 76,648 വോട്ടുകള്‍ നേടി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്‍റെ സ്ഥാനാർത്ഥി മനോജ് കുമാര്‍ കുഷ്വാഹയ്ക്ക് 73,016 വോട്ടുകളെ നേടാനായുള്ളു. ആര്‍ ജെ ഡി എംഎല്‍എ അനില്‍ കുമാര്‍ സഹാനിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

രാജസ്ഥാനില്‍ വിജയം കോണ്‍ഗ്രസിനൊപ്പം

രാജസ്ഥാനിലെ സര്‍ദാര്‍സഹര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26, 850 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം. കോണ്‍ഗ്രസിന്‍റെ അനില്‍ ശര്‍മ്മ 91, 357 വോട്ടുകള്‍ നേടി. ബിജെപിയുടെ അശോക് കുമാര്‍ പിഞ്ചയാണ് രണ്ടാം രണ്ടാം സ്ഥാനത്ത്. 64,505 വോട്ടുകള്‍. ലോക് താന്ത്രിക് പാര്‍ട്ടിയുടെ ലാല്‍ ചന്ദ് മൂന്‍ഡ് 46,753 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി. സദ്ഭരണത്തിനുള്ള അംഗീകാരമാണ് വിജയമാണിതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നതിന് സൂചനയാണ് ഉപതിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിന്റെ ബന്‍വാര്‍ലാല്‍ ശര്‍മ്മയുടെ മരണത്തെത്തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. സഹതാപ തരംഗമാണ് മണ്ഡലത്തിലുണ്ടായതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഒഡീഷയില്‍ സീറ്റ് നിലനിർത്തി ബിജെഡി

ഒഡീഷയിലെ പദംപൂര്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെഡിക്ക് വിജയം. ബിജെഡിയുടെ ബര്‍ഷ സിംഗ് ബരിഹ 42, 679 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1,20, 807 വോട്ടുകള്‍ ബര്‍ഷ സിംഗ് ബരിഹ നേടി. ബിജെപിയുടെ പ്രദീപ് പുരോഹിതിന് 78, 128 വോട്ടുകളെ നേടാൻ സാധിച്ചുള്ളു. ബിജെഡിയിലെ ബിജയ് രജ്ഞന്‍ സിംഗ് ബരിഹയുടെ മരണത്തെത്തുടര്‍ന്നാണ് മകള്‍ ബര്‍ഷ സിംഗ് ബരിഹ സ്ഥാനാര്‍ത്ഥിയായത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്