INDIA

ചികിത്സയ്‌ക്കെത്തിയ യുവാക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഡല്‍ഹി നീമ ആശുപത്രിയിലെ ഡോ. ജാവേദ്

പരുക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയതാണ് യുവാക്കള്‍

വെബ് ഡെസ്ക്

ഡല്‍ഹി കാളിന്ദി കുഞ്ചില്‍ ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി. നീമ ആശുപത്രിയിലെ ഡോക്ടര്‍ ജാവേദാണ് കൊല്ലപ്പെട്ടത്. ഇന്നലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് യുവാക്കള്‍ ക്യാബിനുള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരുക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയതാണ് യുവാക്കള്‍. ചികിത്സയ്ക്കുശേഷം ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്യാബിനില്‍ പ്രവേശിച്ച ഉടന്‍ ഡോക്ടര്‍ക്കുനേരേ വെടിയുതിര്‍ത്തതായാണ് ഡല്‍ഹി പോലീസ് നല്‍കുന്ന വിവരം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശകലനം ചെയ്യുന്നുണ്ട്.

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടര്‍ ബലാല്‍സംഗത്തിനിനരയായി കൊല ചെയ്യപ്പെടതിനെത്തുടര്‍ന്ന് തങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ജോലിക്കിടെ ഡോക്ടര്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍