INDIA

ഡിഡി ന്യൂസിന്റെ ലോഗോ ഇനി മുതൽ കാവി; മാറ്റം പ്രഖ്യാപിച്ച് ദൂരദർശൻ

വെബ് ഡെസ്ക്

ഡിഡി ന്യൂസിന്റെ ലോഗോ കാവിയാക്കി മാറ്റി ദൂരദര്‍ശന്‍. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ കളർ കാവിയാക്കി മാറ്റിയത്. അതേസമയം ലോഗോയിൽ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങൾ അതേപടി നിലനിർത്തുമെന്നും ദൂരദർശൻ പ്രഖ്യാപിച്ചു.

'ഞങ്ങളുടെ മൂല്യങ്ങൾ അതേപടി നിലനിൽക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾ ഒരു പുതിയ രൂപത്തില്‍ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ!' എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.

ലോഗോയ്‌ക്കൊപ്പം ചാനലിന്റെ സ്‌ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ദൂരദർശന്റെ ലോഗോ മാറ്റത്തിന് എതിരെ എത്തുന്നത്.

സമ്പൂര്‍ണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമർശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

സംഘപരിവാര്‍ സംഘടനകളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് ദൂരദര്‍ശനിലൂടെയുള്ള ദ കേരള സ്റ്റോറി പ്രദര്‍ശനത്തിലൂടെ ചെയ്യുന്നത് എന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും