INDIA

'മരിച്ചവരുടെയെല്ലാം ആദ്യലക്ഷണം നെഞ്ചുവേദന'; യുപിയിലെ തുടർമരണങ്ങളിൽ ഉഷ്ണതരംഗ സാധ്യത തള്ളി അന്വേഷണസംഘം

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ 72 മണിക്കൂറിനിടെ 54 പേര്‍ മരിച്ചത് ഉഷ്ണതരംഗം മൂലമാകാൻ സാധ്യതയില്ലെന്ന് വിദഗ്ധ സംഘം. 23 പേര്‍ ജൂൺ 15നും 16ന് 20 പേരും തൊട്ടടുത്ത ദിവസം 19 പേരുമാണ് ബല്ലിയയിൽ മരിച്ചത്. ഇതെല്ലാം കനത്ത ചൂടിനെ തുടര്‍ന്നുണ്ടായ മരണങ്ങളാണെന്നായിരുന്നു ഡോക്ടർ അറിയിച്ചിരുന്നത്. എന്നാൽ ഈ വാദത്തെ തള്ളുകയാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷൻ.

''സമീപജില്ലകളും ഇതേ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അവിടെയൊന്നും ഇത്തരം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബല്ലിയയിൽ മരിച്ചവരുടെയെല്ലാം പ്രധാനലക്ഷണം നെഞ്ചുവേദനയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്നുണ്ടാകുന്ന മരണമാണെങ്കിൽ ആദ്യ ലക്ഷണം ഒരിക്കലും നെഞ്ചുവേദനയാകുമായിരുന്നില്ല'' - അന്വേഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ എ കെ സിങ് വ്യക്തമാക്കി.

ബല്ലിയയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ടിനെ പദവിയിൽ നിന്ന് നീക്കി. യാതൊരു സ്ഥിരീകരണവുമില്ലാതെ ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് ഇത്രയുംപേര്‍ മരിച്ചതെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി

മരണകാരണമായത് വെള്ളത്തിലെ എന്തെങ്കിലും പ്രശ്നങ്ങളാകാമെന്ന സാധ്യതയും അന്വേഷണസംഘം മുന്നോട്ടുവയ്ക്കുന്നു. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് ശേഷം മാത്രമെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂ. കാലാവസ്ഥ വകുപ്പും ഇത് സംബന്ധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. അതിനിടെ ബല്ലിയയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ടിനെ സര്‍ക്കാര്‍ പദവിയിൽ നിന്ന് നീക്കി. യാതൊരു സ്ഥിരീകരണവുമില്ലാതെ ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് ഇത്രയുംപേര്‍ മരിച്ചതെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുപി ആരോഗ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചു. തുടര്‍ച്ചയായുണ്ടായ മരണങ്ങൾ തടയാനാകാത്തതിൽ യുപി സർക്കാരിനെ കുറ്റപ്പെടുത്തി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി.

ബിഹാര്‍ ആരോഗ്യവകുപ്പും മരണകാരണം കണ്ടെത്താൻ അന്വേഷണത്തിന് തുടക്കമിട്ടു

ഉത്തര്‍പ്രദേശിലും ബിഹാറിലുമായി നൂറിലേറെ മരണങ്ങളാണ് ഉഷ്ണതരംഗത്തെ തുടര്‍ന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിഹാര്‍ ആരോഗ്യവകുപ്പും മരണകാരണം കണ്ടെത്താൻ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ദുരന്തനിവാരണ വകുപ്പിന്റെ സഹകരണത്തോടെയാണ് അന്വേഷണം. ഉഷ്ണതരംഗ മരണമാകാനുള്ള സാധ്യത ബിഹാറിലെ ആരോഗ്യവിദഗ്ധരും തള്ളുകയാണ്. ജാര്‍ഖണ്ഡിലും ചത്തീസ്ഗഡിലും കനത്തചൂടാണ് അനുഭവപ്പെടുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും