INDIA

മയക്കുമരുന്ന് കടത്ത്: മുംബൈയില്‍ മലയാളി പിടിയില്‍; ഡിഐആര്‍ഐ പിടിച്ചത് 1,476 കോടിയുടെ ലഹരി വസ്തുക്കള്‍

കാലടി ആസ്ഥാനമായ യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് മാനേജിങ്ങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗിസിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.

വെബ് ഡെസ്ക്

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്തിന്റെ വേരുകള്‍ കേരളത്തിലും. നവി മുംബൈയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയതിന് പിന്നില്‍ മലയാളികള്‍. സംഭവവുമായി ബന്ധപ്പെട്ട് കാലടി ആസ്ഥാനമായ യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് മാനേജിങ്ങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗിസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു.

കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് മുംബൈയില്‍ പിടികൂടിയത്

മെത്തഫെറ്റാമിന്‍ കൊക്കയ്ന്‍ എന്നിവയുള്‍പ്പെടെ മാരക മയക്കുമരുന്നുകളായിരുന്നു കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ഡിആര്‍ഐ പിടികൂടിയത്. ഓറഞ്ചുകള്‍ക്കിടയിലായിരുന്നു ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് മുംബൈയില്‍ പിടികൂടിയത്.

സൗത്താഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ചരക്കുകളുടെ കൂട്ടത്തിലായിരുന്നു ലഹരിമരുന്നുകളുണ്ടായിരുന്നത്.

സൗത്താഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ചരക്കുകളുടെ കൂട്ടത്തിലായിരുന്നു ലഹരിമരുന്നുകളുണ്ടായിരുന്നത്. നവി മുംബൈയിലെ കോള്‍ഡ് സ്റ്റോറേജുകളിലേക്ക് നീക്കിയ ചരക്കുകള്‍ വെള്ളിയാഴ്ചയായിരുന്നു ഡിആര്‍ഐ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിശദമായ പരിശോധനയില്‍ വലന്‍സിയ ഓറഞ്ച് അടങ്ങിയ കാര്‍ട്ടണുകളിലാണ് വന്‍തോതില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 198 കിലോഗ്രാം ഹൈ പ്യൂരിറ്റി ക്രിസ്റ്റല്‍ മെതാംഫെറ്റാമൈന്‍ (ഐസ്), 9 കിലോഗ്രാം ഹൈ പ്യൂരിറ്റി കൊക്കെയ്ന്‍ എന്നിവയാണ് കണ്ടെത്തിയത്. ഇവയക്ക് മൊത്തം 1,476 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

മയക്ക് മരുന്ന് പിടിച്ചെടുത്ത സംഭവത്തിലെ കേരള ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പരിശോധനകള്‍ പുരോഗമിക്കുകയാണ്. യമിറ്റോ ഇന്റര്‍ നാഷണല്‍ ഫുഡ്സിന്റെ എറണാകുളത്തെ സ്ഥാപനത്തില്‍ എക്‌സൈസ് പരിശോധന നടത്തി. ഗോഡൗണ്‍ കോള്‍ഡ് സ്‌റ്റോറേജ് എന്നിവ സ്ഥിതി ചെയ്യുന്ന കാലടിയിലെ കെട്ടിടത്തിലായിരുന്നു പരിശോധന. പഴങ്ങള്‍ ഉള്‍പ്പെടെ വിശദമായി എക്‌സൈസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കി.

യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സിലൂടെ സംസ്ഥാനത്തേക്ക് ലഹരിമരുന്നുകള്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കാനാണ് എക്‌സൈസ് നീക്കം. പ്രാദേശികമായി ഉപയോഗിക്കാനല്ല കടത്തിയതെന്നാണ് വിലയിരുത്തല്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ