INDIA

തിരിച്ചുവരൽ ലക്ഷ്യമിട്ട് സിപിഎം; ബംഗാളിൽ ബ്രിഗേഡ് റാലി ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ

2011ൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി അധികാരത്തിൽ എത്തുന്നതുവരെ 34 വർഷം സംസ്ഥാനം ഭരിച്ചത് സിപിഎം ആയിരുന്നു

വെബ് ഡെസ്ക്

15 വർഷത്തെ ഇടവേളയ്ക്കു ശേഷം പശ്ചിമ ബംഗാളിൽ തിരിച്ചുവരൽ ലക്ഷ്യമിട്ട് സിപിഎം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ജനുവരി ഏഴിന് കൊൽക്കത്തയിൽ ബ്രിഗേഡ് റാലിക്ക് ആഹ്വാനം ചെയ്തതെന്ന് പാർട്ടി നേതൃത്വം വിശദീകരിക്കുന്നു. നാളെ നടക്കാനിരിക്കുന്ന റാലി ചരിത്രപരമാണെന്നും ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുനരുജ്ജീവനത്തെ ഇത് അടയാളപ്പെടുത്തുമെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം.

2011ൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി അധികാരത്തിൽ എത്തുന്നതുവരെ 34 വർഷം സംസ്ഥാനം ഭരിച്ചത് സിപിഎം ആയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ ഇനി അറിയേണ്ടത് പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ യഥാർത്ഥമാണോ അതോ വെറും ആഗ്രഹം മാത്രമായി നിലനിന്നു പോകുമോ എന്നുള്ളതാണ്

ഡിവൈഎഫ്ഐയും സിപിഎമ്മും തിരിച്ചുവരാമെന്ന വ്യാമോഹത്തിലാണുള്ളതെന്നും സംസ്ഥാനം എന്നന്നേക്കുമായി പാർട്ടിയോട് വിടപറഞ്ഞുവെന്നതാണ് യാഥാർഥ്യമെന്ന് വാദിക്കുകയാണ് പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ എതിരാളികളായ തൃണമൂലും ബിജെപിയും. 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം പരാജയത്തെ മുൻനിർത്തിയാണ് എതിർ പാർട്ടികളുടെ വാദം. അപ്പോഴും അവിടെ പ്രസക്തമാകുന്നത് 15 വർഷം മുമ്പ് സിപിഎം നയിക്കുന്ന ഇടത് മുന്നണി നേടിയ വൻഭൂരിപക്ഷമാണ്. 294 സീറ്റിൽ 230 സീറ്റുകളാണ് അന്ന് ഇടത് മുന്നണി അനായാസം നേടിയെടുത്തത്.

ബംഗാൾ സംസ്ഥാനം സാവകാശം ഇടത് മുന്നണി തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മിനാക്ഷി മുഖർജിയുടെ പ്രതികരണം. അടുത്തിടെ ബംഗാളിൽ നടന്ന ഡിവൈഎഫ്ഐയുടെ 50 ദിവസത്തെ മാർച്ചിന് നേതൃത്വം കൊടുത്തത് മീനാക്ഷിയായിരുന്നു. 22 ജില്ലകളും 2,200 കിലോമീറ്ററുകളും താണ്ടിയ 'ഇൻസാഫ് യാത്ര' (നീതിക്ക് വേണ്ടിയുള്ള യാത്ര) നവംബർ മൂന്നിന് ആരംഭിച്ച് ഡിസംബർ 22ന് കൊൽക്കത്തയിൽ സമാപിച്ചിരുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന ബ്രിഗേഡ് റാലി എതിർ പാർട്ടികൾക്കെതിരെരായ സിപിഎമ്മിന്റെ കടുത്ത പ്രതിഷേധ പരിപാടികളുടെ സമാപനമാണെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഒരു റാലി എന്നത് വലിയ കാര്യമായാണ് പാർട്ടി കണക്കാക്കുന്നത്. 1955ൽ സോവിയറ്റ് യൂണിയൻ നേതാക്കളായ നികിത ക്രൂഷ്ചേവ്, നിക്കോളായ് ബൾഗാനിൻ എന്നിവരെ സാക്ഷിയാക്കി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ബ്രിഗേഡ് റാലി നടത്തിയിരുന്നു. പശ്ചിമ ബംഗാളിൽ ആദ്യമായി ഇടതുമുന്നണി അധികാരത്തിലെത്തിയതിന് ശേഷം 1978ൽ ഈ മൈതാനത്ത് നടന്ന യോഗത്തിൽ സിപിഎം നേതാക്കളായ പ്രമോദ് ദാസ് ഗുപ്ത, ഹരേകൃഷ്ണ കോനാർ, ജ്യോതി ബസു എന്നിവർ പങ്കെടുത്തതെല്ലാം വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് തവണ ബ്രിഗേഡിൽ എത്തിയിട്ടുണ്ട്.

15 വർഷത്തിന് ശേഷമാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഡിവൈഎഫ്ഐ വലിയൊരു റാലി സംഘടിപ്പിക്കുന്നത്. അവസാനമായി റാലി നടന്നത് 2008ലാണ്. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു അന്ന് നടന്ന യോഗത്തിലെ പ്രധാന പ്രഭാഷകൻ. മുപ്പത് വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ശരാശരി 37 ശതമാനം വോട്ടുകൾ നേടിയ സിപിഎമ്മിന് പക്ഷേ 2021ൽ അഞ്ച് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും, 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം 2018നെ അപേക്ഷിച്ച് നേരിയ തോതിൽ മെച്ചപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ