INDIA

സിക്കിമില്‍ ഭൂചലനം; 24 മണിക്കൂറിനിടെ 2 ഭൂചലനങ്ങള്‍

റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

വെബ് ഡെസ്ക്

സിക്കിമില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിക്കിമിലുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് സിക്കിമിലെ യുക്‌സോമിന് വടക്ക്- പടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടയില്‍ സിക്കിമില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമാണിത്. അസമിലെ നാഗണിലും ഇന്നലെ 4.0 തീവ്രതയില്‍ ഭൂചലനമുണ്ടായി.

പത്ത് കിലോമീറ്റര്‍ താഴ്ച്ചയില്‍ പ്രദേശത്ത് പ്രകമ്പനം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി ബംഗ്ലാദേശ്, ഇന്ത്യ, ഭൂട്ടാന്‍ എന്നിവിടങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 48 മണിക്കൂറിനുളളില്‍ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായി.

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് തിരിച്ചുപിടിച്ച് കൃഷ്ണകുമാര്‍| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും