തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്‌  
INDIA

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെയാണ് നടപ്പാക്കുക, ഫണ്ട് കണ്ടെത്തുന്നത് എങ്ങനെ? വിശദീകരണം തേടി കമ്മീഷന്‍

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്‍ എല്ലാ പാര്‍ട്ടികള്‍ക്കും കത്തെഴുതിയത്

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സാമ്പത്തിക സാധ്യത വിലയിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടനപത്രികയിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എങ്ങനെ? അതിനുള്ള സാമ്പത്തികം കണ്ടെത്തുന്നത് എപ്രകാരമാണ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്‍ എല്ലാ കക്ഷികള്‍ക്കും കത്തെഴുതിയത്.

തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളെക്കുറിച്ചുള്ള അപര്യാപ്തമായ വെളിപ്പെടുത്തലുകളും, ശൂന്യമായ വാഗ്ദാനങ്ങളുടെ ദൂരവ്യാപക പ്രത്യാഘാതങ്ങളെന്നോണം സാമ്പത്തിക സുസ്ഥിരതയില്‍ സംഭവിക്കുന്ന ആഘാതങ്ങളും നോക്കിനില്‍ക്കാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംസ്ഥാനങ്ങളുടെ അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുകയും അക്കാര്യം സമ്മതിദായകരെ അറിയിക്കുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്തെഴുതിയത്.

ഇതോടെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നതിനൊപ്പം അത് നടപ്പാക്കുന്നത് എങ്ങനെയെന്നും അതിന്റെ ഫണ്ട് കണ്ടെത്തുന്നത് എങ്ങനെയെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദമാക്കേണ്ടിവരും. അതേസമയം, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍നിന്ന് പാര്‍ട്ടികളെ തടയണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, എങ്ങനെയാണ് ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് എന്നറിയാനുള്ള സമ്മതിദായകന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നീക്കം. നിര്‍ദേശം നടപ്പായാല്‍, ഓരോ പാര്‍ട്ടികളും നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതൊക്കെ നടപ്പായെന്നും നടപ്പായില്ലെന്നും അതിനൊക്കെ എത്ര തുക ആവശ്യമാണെന്നുമൊക്കെ സമ്മതിദായകര്‍ക്ക് ഏകദേശ ധാരണ ലഭിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ