സിദ്ദിഖ് കാപ്പന്‍ 
INDIA

സിദ്ദീഖ് കാപ്പന് ജാമ്യമില്ല; ഇഡി കേസിലെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി തള്ളി

യുഎപിഎ കേസില്‍ സുപ്രീം കോടതി നേരത്തെ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു.

വെബ് ഡെസ്ക്

ഇഡി കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. ലഖ്‌നൗ ജില്ലാ കോടതിയുടേതാണ് നടപടി. യുഎപിഎ കേസില്‍ സുപ്രീം കോടതി നേരത്തെ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് പുറത്തിറങ്ങാനായിരുന്നില്ല. അതേസമയം, ഇതേ ഇഡി കേസില്‍ സിദ്ദീഖ് കാപ്പന് ഒപ്പം ഉണ്ടായിരുന്ന ആലമിന് ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തര്‍ പ്രദേശ് പോലീസ് ചുമത്തിയ ഹാഥ്റസ് ഗൂഢാലോചന കേസില്‍ പ്രതിയായ കാപ്പന്‍ രണ്ട് വര്‍ഷത്തോളമായി ജയിലിലാണ്. അലഹബാദ് ഹൈക്കോടി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്ന് നേരത്തെ യുഎപിഎ കേസില്‍ കാപ്പന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് സിദ്ദീഖിനെതിരെ ചുമത്തിയിരുന്നത്.

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിദ്ദീഖ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ