INDIA

സെന്തിൽ ബാലാജിക്ക് തിരിച്ചടി; കസ്റ്റഡിയിലെടുക്കാൻ ഇ ഡിയ്ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്ക്

തമിഴ്നാട് മുന്‍ മന്ത്രി വി സെന്തിൽ ബാലാജിയെ കസ്റ്റഡിയിലെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിന്റെ ഭിന്നവിധിയെത്തുടർന്ന് ചീഫ് ജസ്റ്റിസ് നാമകരണം ചെയ്ത മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി വി കാർത്തികേയന്റേതാണ് ഉത്തരവ്.

കൂടുതൽ തെളിവുകൾ ശേഖരിച്ചാലും കസ്റ്റഡി നീട്ടാനാകില്ല, അതുപോലെ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ എടുക്കാമെന്ന വസ്തുത നിഷേധിക്കാനുമാവില്ല. ഈ കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അധികാരമുണ്ട്. അറസ്റ്റും റിമാന്‍ഡും നിയമ വിധേയമായതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ല. ഇക്കാര്യത്തിൽ ജസ്റ്റിസ് ഭരത ചക്രവർത്തി പറഞ്ഞ കാരണവുമായി യോജിക്കുന്നുവെന്നും സി വി കാർത്തികേയൻ വ്യക്തമാക്കി.

ജസ്റ്റിസുമാരായ നിഷ ബാനു, ഡി ഭരത ചക്രവർത്തി എന്നിവരുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ബാലാജിയുടെ മോചനത്തിനായി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി നിലനിൽക്കുന്നതാണെന്നും അത് അനുവദിക്കണമെന്നും ജസ്റ്റിസ് നിഷാ ബാനു പറഞ്ഞു. എന്നാൽ ഈ നിലപാടിനോട് യോജിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് ഭരത ചക്രവർത്തിയുടെ നിലപാട്. റിമാൻഡ് ഉത്തരവിനുശേഷം ഹേബിയസ് കോർപസ് ഹർജി നിലനിർത്താനാകുമോയെന്ന് ജസ്റ്റിസ് ഭരത ചോദിച്ചു. ബാലാജിയുടെ റിമാൻഡ് നിയമവിരുദ്ധമാണെന്ന് കാണിക്കാൻ ഒരു കേസും എടുത്തിട്ടില്ലെന്നും അതിനാൽ ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ കഴിഞ്ഞമാസമാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് സെന്തിൽ ബാലാജിയുടെ ഭാര്യ എസ് മേഗലയാണ് ജൂൺ 14ന് ഹേബിയസ് കോർപസ് ഹർജി നൽകിയത്. 2011-15 കാലയളവിൽ എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി അഴിമതി നടത്തിയെന്നാണ് ഇ ഡി കേസ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?